കുവൈറ്റ് മലപ്പുറം ജില്ലാ അസോസിയേഷൻ വിപുലമായ ഇഫ്താർ സംഗമം നടത്തി

0
11

കുവൈറ്റ് സിറ്റി: മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ് ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനബാഹുല്യത്താൽ ശ്രദ്ധേയമായി.അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങ്, കുട കൺവീനർ സക്കീർ പുതുനഗരം ഉദ്ഘാടനം ചെയ്തു. റമദാൻ സന്ദേശവുമായി ഇസ്മയിൽ വള്ളിയോത്ത് സംസാരിച്ചു. ക്വാളിറ്റി ഫുഡ് സ്റ്റഫ് ചെയർമാൻ മുസ്തഫ ഉണ്ണിയാലുക്കൽ, ഫിനിക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് തലവൻ സുനിൽ പാറകപ്പാടത്ത്, മെഡക്സ് ചെയർമാൻ വി.പി. മുഹമ്മദലി, രക്ഷാധികാരികളായ ഷറഫുദ്ദീൻ കണ്ണേത്ത്, വസുദേവൻ മമ്പാട്, ലേഡീസ് വിംഗ് ചെയർപേഴ്സൺ അനു അഭിലാഷ്, മാകിഡ്സ് ചെയർപേഴ്സൺ ദീത്യ സുദീപ് എന്നിവർ ആശംസകൾ നേർന്നു.

ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ പുറക്കയിൽ സ്വാഗതവും ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ അഭിലാഷ് കളരിക്കൽ നന്ദിയും പറഞ്ഞു. കുവൈറ്റിലെ വിവിധ ജില്ലാ അസോസിയേഷൻ പ്രതിനിധികൾ, പ്രാദേശിക സംഘടന പ്രതിനിധികൾ, കലാസാംസ്കാരിക സംഘടന പ്രതിനിധികൾ എന്നിവർ സംഗമത്തിൽ പങ്കെടുത്തു. അഷറഫ് ചൂരോട്ട് , പ്രജിത്ത് മേനോൻ, അനസ് തയ്യിൽ, റാഫി ആലിക്കൽ, ബിജു ഭാസ്കർ, മുജീബ് കെ.ടി, മാർട്ടിൻ ജോസഫ് ,അഫ്സൽ ഖാൻ, സിമിയ ബിജു, ഷൈല മാർട്ടിൻ, സ്റ്റെഫി സുധീപ് എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് പരിപാടി നിയന്ത്രിച്ചു.