കുവൈറ്റ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾക്ക് നടുവിലാണ് കുവൈറ്റ്.വലിയ ആശുപത്രികളിൽ അടിയന്തിര സേവനം മാത്രമാണ് ഇപ്പോൾ പരിഗണിക്കുന്നത്. ചെറിയ സ്വകാര്യ ക്ലിനിക്കുകൾ അടയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കുവൈറ്റിലെ മലയാളി സമൂഹത്തിനായി ഓൺലൈന്‍ വഴി ഡോക്ടർമാരുടെ സേവനം ഒരുങ്ങുന്നു.
അത്യാവശ്യ ഘട്ടത്തിൽ ആരോഗ്യരംഗത്തെ വിദഗ്ധരുമായി രോഗവിവരം പങ്കുവെക്കാനും നിർദേശം തേടാനും ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷനും മെട്രോ മെഡിക്കൽ കെയറും സഹകരിച്ചാണ് സംവിധാനമൊരുക്കുന്നത്.
ഇതിനായി 66036777, 66527628, 97274958 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.