കുവൈത്ത് സിറ്റി: കുവൈത്ത് ഔദ്യോഗിക ഗസറ്റിൽ ഇലക്‌ട്രോണിക് രീതിയിൽ നൽകിയിട്ടുള്ള താമസക്കാർക്കുള്ള വാഹന ഡ്രൈവിംഗ് പെർമിറ്റുകളുടെ സാധുത സംബന്ധിച്ച് 2024 ലെ നമ്പർ 2815 എന്ന പുതിയ മന്ത്രിതല പ്രമേയം പുറത്തിറക്കി. പ്രമേയത്തിൻ്റെ ആദ്യ ആർട്ടിക്കിൾ അനുസരിച്ച്, “ മൈകുവൈറ്റ് ഐഡൻ്റിറ്റി, സഹേൽ ആപ്ലിക്കേഷനുകൾ വഴിയും ആഭ്യന്തര മന്ത്രാലയത്തിന്‍റെ അപേക്ഷയിലൂടെയും നൽകുന്ന താമസക്കാർക്കുള്ള വാഹന ഡ്രൈവിംഗ് പെർമിറ്റ് രാജ്യത്തുടനീളമുള്ള എല്ലാ സ്ഥാപനങ്ങൾക്കും സാധുതയുള്ളതായിരിക്കും. അതിന്‍റെ സാധുത തെളിയിക്കാൻ എല്ലാ സർക്കാർ, സർക്കാരിതര ഇടപാടുകൾക്കും ഇത് അംഗീകരിക്കുന്നതാണ്. രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലുടനീളമുള്ള ഡ്രൈവിംഗ് പെർമിറ്റുകൾ പരിശോധിക്കുന്ന പ്രക്രിയ കാര്യക്ഷമമാക്കാൻ ഈ പ്രമേയം ലക്ഷ്യമിടുന്നു.
Home Kuwait Informations കുവൈറ്റ് മൊബൈൽ ഐഡിയിലെ ഡ്രൈവിംഗ് ലൈസൻസ് ഇനി എല്ലാ സർക്കാർ ഇടപാടുകൾക്കും സ്വീകരിക്കും