കുവൈറ്റ് സന്ദർശനത്തിനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി 

0
8

കുവൈത്ത് സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തൻ്റെ ദ്വിദിന കുവൈത്ത് സന്ദർശനം അവസാനിപ്പിച്ച് യാത്ര തിരിച്ചു. വിജയകരമായ നയതന്ത്ര സന്ദർശനത്തിന് സമാപനം കുറിച്ചുകൊണ്ട് കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തെ കുവൈത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ യാത്രയയപ്പ് നൽകി. കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ലയും മറ്റ് പ്രമുഖ വ്യക്തികളും യാത്രയയപ്പ് നൽകാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഈ ദ്വിദിന സന്ദർശനം ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്രബന്ധം ഗണ്യമായി ശക്തിപ്പെടുത്തിയതായി നേതാക്കൾ അറിയിച്ചു.