കുവൈത്ത് സിറ്റി: കുവൈത്ത് സാമ്പത്തിക ശാസ്ത്രജ്ഞൻ അബ്ദുൽ അസീസ് മുഹമ്മദ് അൽ ഷായ അന്തരിച്ചു. 94 വയസ്സായിരുന്നു. രാജ്യത്തിന് മുതൽക്കൂട്ടായ നിരവധി
രവധി വാണിജ്യ സ്ഥാപനങ്ങളുടെ സംരംഭകൻ ആയിരുന്നു അദ്ദേഹം. നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ്, കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി ഉൾപ്പെടെ പ്രശസ്ത സ്ഥാപനങ്ങളുടെ ഒരുനിര തന്നെയുണ്ട്.
കുവൈത്തും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം ഉയർത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യയിലെത്തിയ അദ്ദേഹം ഇംഗ്ലീഷ് പഠിക്കുന്നതിനായി സെന്റ് ജോസഫ് സെക്കൻഡറി സ്കൂളിൽ ചേരുകയും ഏറെക്കാലം ഇവിടെ ചെലവഴിക്കുകയും ചെയ്തു. അൽ ഷായുടെ മരണത്തിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ദു:ഖം രേഖപ്പെടുത്തി. “പരേതനായ ശ്രീ. ഷായയ്ക്ക് ഇന്ത്യയുമായി ശക്തമായ ബന്ധമുണ്ടായിരുന്നു, ഇന്ത്യ-കുവൈറ്റ് ബന്ധങ്ങളുടെ വളർച്ചയിൽ, പ്രത്യേകിച്ച് ഞങ്ങളുടെ വാണിജ്യ, സാമ്പത്തിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം അനവധി സംഭാവനകൾ നൽകി, അദ്ദേഹത്തിൻറെ നിര്യാണത്തിൽ ആത്മാർത്ഥവും ഹൃദയംഗമവുമായ അനുശോചനം രേഖപ്പെടുത്തുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.