കുവൈറ്റ്: എളിമയുടെ പ്രതീകമായ കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്കു വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്, ‘ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന’ എന്നു പാടി സാധാരണക്കാരായ ജനങ്ങൾ വരവേറ്റതിന്റെ ഓർമ്മ പുതുക്കി കുവൈറ്റ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഹോശാന പെരുന്നാൾ കൊണ്ടാടി. ശനിയാഴ്ച അഹ്മദി സെന്‍റ് പോൾസ് ദേവാലയത്തിൽ നടന്ന ശിശ്രൂഷകൾക്ക് യാക്കോബായ സുറിയാനി സഭ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപോലിത്ത മുഖ്യ കാർമീകത്വം വഹിച്ചു. ഇടവക വികാരി സാമുവേൽ സി പി അച്ചൻ , റെമി എബ്രഹാം അച്ചൻ എന്നിവർ സഹകാർമീകരായി. ഹോശാനയുടെ പ്രത്യേക കുരുത്തോലവാഴ്വ് ശിശ്രൂഷകളിലും പ്രദക്ഷിണത്തിലും വിശ്വാസികൾ ഭക്ത്യാദരപൂർവ്വം പങ്കെടുത്തു.