മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് കൂടുതൽ സീറ്റുകൾ ആവആവശ്യപ്പെടുമെന്ന് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. യുഡിഎഫിലെ എല്ലാ പാർട്ടികളും ആലോചിച്ച് ഇക്കാര്യത്തിൽ ധാരണയുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രിയത്തിലേക്ക് മടങ്ങുന്നതിൽ പാർട്ടിയിൽ നിന്ന് യാതൊരു എതിർപ്പുമില്ലെന്നും കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രിയത്തിൽ സജീവമാകുന്നത് യുഡിഎഫിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു