ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീ ശക്തി പുരസ്കാരം ആരോഗ്യ സാമൂഹ്യക്ഷേമ മന്ത്രി കെകെ ശൈലജയ്ക്ക് . നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ക്രിയാത്മക ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്കാരം.
ആഗസ്റ്റ് 26 ന് തിരുവനന്തപുരത്തെ ടാഗോര്‍ സെന്റിനറി ഹാളിൽ രാവിലെ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും. ഒരുലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം . കൂട്ടായ്മയുടെ വിജയമാണ് നിപ പ്രതിരോധമെന്നും ഒപ്പം പ്രവർത്തിച്ചവർക്കുള്ള അംഗീകാരമാണ് അവാർഡെന്നും മന്ത്രി ശൈലജ പറഞ്ഞു.