കൂട്ടിക്കലിൽ മണ്ണിടിച്ചിൽ

0
82

കോട്ടയം കൂട്ടിക്കലിൽ മണ്ണിടിച്ചിലുണ്ടായി. ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയെ തുടർന്നാണ് കൂട്ടിക്കൽ – ചോലത്തടം റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായത്. റോഡിലേക്ക് മണ്ണും പാറയും ഒഴുകിയെത്തിയത് ഗതാഗതത്തിന് തടസ്സമുണ്ടാക്കി. മുണ്ടക്കയത്ത് മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നതോടെ ബൈപാസ് റോഡിൽ രാത്രിയിൽ വെള്ളം കയറുന്ന സ്ഥിതിയുണ്ടായി.