കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് നേപ്പാൾ യുവതി മരിച്ചു

0
38

കുവൈത്ത് സിറ്റി: മുത്‌ലയിൽ റെസിഡൻഷ്യൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് നേപ്പാൾ സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് റൂമിന് അടിയന്തര മുന്നറിയിപ്പ് ലഭിച്ചപ്പോൾ തന്നെ സുരക്ഷാ ജീവനക്കാരെയും പാരാമെഡിക്കൽ ജീവനക്കാരെയും സ്ഥലത്തേക്ക് അയച്ചു. എന്നാൽ അപ്പോഴേക്കും അവർ മരിച്ചിരുന്നു. മൃതദേഹം കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. ആവശ്യമായ നിയമ നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.