കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ പുരോഗമിക്കുന്നു

0
18

 

കുവൈറ്റ് : കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് മായി സഹകരിച്ചു നടത്തുന്ന കെഫാക് അന്തർ ജില്ലാ ഫുട്ബാൾ പുരോഗമിക്കുന്നു . വെള്ളിയാഴ്ച നടന്ന മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ എറണാകുളം , ഫോക്ക് കണ്ണൂർ , കെ ഡി എൻ എ കോഴിക്കോട് , മലപ്പുറം ജില്ലാ ടീമുകൾ വിജയിച്ചു . സോക്കർ ലീഗിൽ മലപ്പുറം , കെ ഇ എ കാസർഗോഡ് , എറണാകുളം ജില്ലാ വിജയിച്ചപ്പോൾ പാലക്കാട് – കെ ഡി എൻ എ കോഴിക്കോട് മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു . മാസ്റ്റേഴ്സ് ലീഗിൽ ആദ്യ മത്സരത്തിൽ മലപ്പുറം ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ടിഫാക് തിരുവനന്തപുരത്തെ പരാജയപ്പെടുത്തി . ഇർഷാദ് , ഇബ്രാഹിം എന്നിവരാണ് മലപ്പുറത്തിന് വേണ്ടി ഗോൾ നേടിയത് . രണ്ടാം മത്സരത്തിൽ ഫോക് കണ്ണൂർ എതിരില്ലാത്ത രണ്ട് ഗോളിന് കെ ഇ എ കാസർകോടിനെ പരാജയപ്പെടുത്തി . ഉണ്ണി കൃഷ്ണൻ ആണ് രണ്ട് ഗോൾ നേടിയത് . മൂന്നാം മത്സരത്തിൽ എറണാകുളം ഒരു ഗോളിന് ട്രാസ്ക് തൃശൂരിനെ പരാജയപ്പെടുത്തി . കുര്യൻ ആണ് വിജയ ഗോൾ നേടിയത് . നാലാം മത്സരത്തിൽ കെ ഡി എൻ എ കോഴിക്കോട് പാലക്കാടിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി റാഫിയാണ് കോഴിക്കോടിന് വേണ്ടി ഗോൾ നേടിയത് . മത്സരങ്ങൾ വീക്ഷിക്കാൻ കെ ഇ എ കാസർഗോഡ് പ്രതിനിധി ഹമീദ് മധൂർ മുഖ്യാഥിതി ആയിരുന്നു .. സോക്കർ ലീഗിലെ ആദ്യ മത്സരത്തിൽ മലപ്പുറം ജില്ലാ രണ്ടാം പകുതിയുടെ അവസാന മിനുട്ടിൽ വസീം നേടിയ ഒരു ഗോളിന് ടിഫാക് തിരുവനന്തപുരത്തെ പരാജയപ്പെടുത്തി . രണ്ടാം മത്സരത്തിൽ കെ ഇ എ കാസർഗോഡ് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഫോക് കണ്ണൂരിനെ പരാജയപ്പെടുത്തി സുധീഷ് , അഭിനവ് എന്നിവരാണ് ഗോൾ നേടിയത് . ഗാലറിയെ ആവേശത്തിലാക്കിയ മൂന്നാം മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് എറണാകുളം ട്രാസ്‌ക് തൃശൂരിനെ പരാജയപ്പെടുത്തി . എറണാകുളത്തിന് വേണ്ടി അഭിരാം രണ്ടും രാകേഷ് ഒരു ഗോളും നേടി തൃശൂരിന് വേണ്ടി ആസിഫ് രണ്ട് ഗോളുകൾ നേടി നാലാം മത്സരത്തിൽ പാലക്കാട് – കെ ഡി എൻ എ കോഴിക്കോട് തമ്മിലുള്ള മത്സരംഗോൾ രഹിത സമനിലയിൽ പിരിഞ്ഞു . മത്സരത്തിൻറെ രണ്ടാം പകുതിയിൽ പാലക്കാടിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല മത്സരത്തിലെ മോസ്റ്റ് വാല്യൂയബിൾ കളിക്കാരായി ഉണ്ണി കൃഷ്ണൻ (ഫോക് കണ്ണൂർ ) ഷോബി (കുര്യൻ ) ഇർഷാദ് (മലപ്പുറം ) സവാദ് (കെ ഡി എൻ എ കോഴിക്കോട് ) സോക്കർ ലീഗിൽ മോസ്റ്റ് വാല്യൂയബിൾ കളിക്കാരായി സൂരജ് (പാലക്കാട് ) ജാബിർ (മലപ്പുറം ) രാകേഷ് (എറണാകുളം ) സുധീഷ് (കെ ഇ എ കാസർഗോഡ് ) എന്നിവരെ തിരഞ്ഞെടുത്തു