കുവൈറ്റ് : കെഫാക് – ലുലു മണി മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങൾ മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത്സ്റ്റേഡിയത്തിൽ പുരോഗമിക്കുന്നു . വെള്ളിയാഴ്ച വൈകിട്ട് നടന്ന മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ യങ് ഷൂട്ടേർസ്അബ്ബാസിയ, ഫഹാഹീൽ ബ്രദേഴ്‌സ് , ബ്ലാസ്റ്റേഴ്‌സ് കുവൈറ്റ് , മാക് കുവൈറ്റ് ടീമുകൾ വിജയിച്ചപ്പോൾ അൽശബാബ് എഫ് സി – സോക്കർ കേരള , ബിഗ് ബോയ്സ് എഫ് സി – സിയസ്കോ കുവൈറ്റ് , റൗദ എഫ് സി – ട്രിവാൻഡ്രം എഫ് സി , സ്പാർക്സ് എഫ് – സി എഫ് സി സാൽമിയ ടീമുകൾ തമ്മിലുള്ള മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു . വൈകിട്ട് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ഫഹാഹീൽ ബ്രദേഴ്‌സ് ചാമ്പ്യൻസ്എഫ് സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പടുത്തി ഫാറൂഖ് ആണ് ഫഹാഹീലിനു വേണ്ടി ഗോൾനേടിയത് . ഗ്രൂപ്പ് ബിയിൽ ആദ്യ മത്സരത്തിൽ രണ്‍തീർ ജോസിന്റെയും , ലത്തീഫിന്റെയും ഗോൾ മികവിൽ ഏകപക്ഷീയമായ രണ്ടു കുവൈറ്റ് കേരളാ സ്റ്റാർസിനെ പരാജയപ്പെടുത്തി . ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ യങ്ഷൂട്ടേർസ് ഒരു ഗോളിന് മലപ്പുറം ബ്രദേഴ്സിനെ പരാജയപ്പെടുത്തി രാജേഷ് ആണ് യങ് ഷൂട്ടേർസിന് വേണ്ടി നേടിയത് . ഗ്രൂപ്പ് ബി യിലെ രണ്ടാം മത്സരത്തിൽ അൽ ശബാബ് എഫ് . സി യും സോക്കർ കേരളയും തമ്മിലുള്ളമത്സരം ഓരോ ഗോളുകൾ അടിച്ചു സമനിലയിൽ അവസാനിച്ചു . ശബാബിന് വേണ്ടി ആമിറും സോക്കറിന്വേണ്ടി ജയനും ഗോളുകൾ നേടി . ഗ്രൂപ്പ് എയിലെ മൂന്നാം
മത്സരത്തിൽ മാക് കുവൈറ്റ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഫ്ളൈറ്റേഴ്‌സ് എഫ് സിയെ പരാജയപ്പെടുത്തി . മാക് കുവൈറ്റിന് വേണ്ടി നൗഫൽ , ഷഫീക് എന്നിവർ ഗോൾ നേടി ഗ്രൂപ്പ് ബിയിലെ മൂന്നാം മത്സരത്തിൽസിയസ്കോ കുവൈത്തും ബിഗ്‌ബോയ്സ് എഫ് സിയും തമ്മിലുള്ള മത്സരം ഒരു ഗോളുകൾ നേടി സമനിലപാലിച്ചു . സിയസ്കോ കുവൈത്തിന് വേണ്ടി നിയാസും ബിഗ്‌ബോയ്സിന് വേണ്ടി ഷമീറും ആണ് ഗോളുകൾനേടിയത് . ഗ്രൂപ്പ് എ യിലെ അവസാന മത്സരത്തിൽ സ്പാർക്സ് എഫ് സിയും – സി എഫ് സി സാൽമിയയുംതമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു . ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ , റൗദഎഫ് സി യും – ട്രിവാൻഡ്രം എഫ് സിയും തമ്മിലുള്ള മത്സരം ഓരോ ഗോളുകൾ നേടി സമനില പാലിച്ചു . റൗദക്ക്വേണ്ടി ഇബ്രാഹിമും ട്രിവാൻഡ്രം എഫ് സി ക്ക് വേണ്ടി വിനോദും ഗോളുകൾ