കെഫാക് സോക്കർ ലീഗ് : ആവേശം വിതറി  സ്പാര്‍ക്സ്  എഫ്.സി  ,കേരള സ്റ്റാര്‍സ്  , സോക്കർ കേരള ,യംഗ് ഷൂട്ടേർസ് ടീമുകൾക്ക് ജയം

0
21

മിഷിറഫ് : കളംനിറയെ ആവേശം തീർത്ത് കെഫാക് സോക്കര്‍ ലീഗ് . കഴിഞ്ഞ ദിവസം നടന്ന  ലീഗ്  മത്സരങ്ങളിൽ സ്പാര്‍ക്സ് എഫ്.സി  ,കേരള സ്റ്റാര്‍സ്  , സോക്കർ കേരള ,യംഗ് ഷൂട്ടേർസ്  ടീമുകൾക്ക് ജയം . ആദ്യ മത്സരത്തിൽ സ്പാര്‍ക്സ് എഫ്.സി  ഒന്നിനെതിരെ രണ്ട്  ഗോളുകൾക്ക് മലപ്പുറം ബ്രദേഴ്സിനെ പരാജയപ്പെടുത്തി . രണ്ടാം മത്സരത്തിൽ ബിഗ്‌ബോയ്സ്‌ എഫ്.സിയെ  എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കേരള സ്റ്റാര്‍സ് പരാജയപ്പെടുത്തി . ആവേശകരമായ   മൂന്നാം മത്സരത്തിൽ സോക്കര്‍ കേരള മറുപടിയില്ലാത്ത ഒരു ഗോളിന്  റൌദ  എഫ്.സി യെ കീഴടക്കി . അവസാന മത്സരത്തിൽ നാല്  ഗോളുകൾക്ക്  യങ് ഷൂട്ടേർസ് അബ്ബാസിയ അല്‍ ശബാബ് എഫ്സിയെ  പരാജയപ്പെടുത്തി .  കാല്‍പന്തുകളിയുടെ പ്രവാസി മാമാങ്കമായ കെഫാക് സോക്കര്‍ ലീഗ് മത്സരങ്ങള്‍ എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക്‌ അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ്‌ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍  വൈകിട്ട് 4:00 മുതല്‍ രാത്രി 9:00 മണിവരെയാണ്  ക്രമീകരിച്ചിരിക്കുന്നത്. കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  99708812,55916413 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.