കേരളം ഉറ്റുനോക്കുന്ന കെവിൻ വധക്കേസിൽ 10 പ്രതികള്‍ക്ക് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു.കേസ് അപൂര്‍വ്വങ്ങളിൽ അപൂര്‍വ്വമാണെന്ന് നിരീക്ഷിച്ച കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ ചുമത്തുകയായിരുന്നു. 9 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. എല്ലാ കേസുകളിലെയും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രതികള്‍ക്ക് എല്ലാവര്‍ക്കും 40000 രൂപ വീതം പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. പ്രതികള്‍ ഇരട്ട ജീവപര്യന്തം ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വിധിയിൽ പറഞ്ഞു