കെഎം മാണിയുടെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചിച്ചു
കുവൈറ്റ് സിറ്റി: കേരള കോൺഗ്രസ്സ് (എം) ചെയർമാനും മുന്നണി രാഷ്ട്രീയത്തിലെ തന്ത്രജ്ഞനായ നേതാവുമായിരുന്ന കെഎം മാണിയുടെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചിച്ചു. ആറു പതിറ്റാണ്ട് നീണ്ടു നിന്ന രാഷ്ട്രീയ ജീവിതത്തിൽ കേരളത്തിന്റെ പ്രശ്നങ്ങൾ പഠിച്ച് അവതരിപ്പിച്ചിരുന്ന പ്രഗത്ഭനായ സാമാജികനായിരുന്നു കെഎം മാണി. കർഷകരുടെ വിഷയങ്ങളിൽ പ്രത്യേക താത്പര്യമെടുത്ത് പരിഹാര ശ്രമങ്ങൾക്കായി പോരാടിയിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി സഭയിലും പുറത്തും എല്ലാവരുടേയും സ്നേഹാദരങ്ങൾക്ക് പാത്രമായ വ്യക്തിത്വത്തെയാണ് നഷ്ടമായിരിക്കുന്നതെന്ന് കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്‌മത്ത്, ജനറൽ സെക്രട്ടറി ടികെ സൈജു എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
————————————————————————–
കെ.എം. മാണിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
മുൻ മന്ത്രി കെ.എം. മാണിയുടെ നിര്യാണത്തിൽ ജനതാ കൾച്ചറൽ സെന്‍റർ (ജെ.സി.സി) അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിൽ നിയമസഭാ സാമാജികനായും, മന്ത്രിയായും റെക്കോർഡുകളുടെ ഉടമയായ കെ. എം. മാണിയുടെ സംഭാവനകൾ എന്നും ഓർമിക്കപ്പെടുന്നതാണെന്ന് അനുശോചന സന്ദേശത്തിൽ പ്രസിഡന്‍റ് സഫീർ പി. ഹാരിസ്, ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് എന്നിവർ രേഖപ്പെടുത്തി.