കെ ഇ എ കുവൈത്ത്‌ ഫാഹഹീൽ ഏരിയ ലഹരി വിരുദ്ധ വെബിനാർ സംഘടിപ്പിച്ചു

0
13

കുവൈത്ത്‌ സിറ്റി : കാസർഗോഡ്‌ ജില്ലാ അസോസിയേഷൻ ഫഹാഹീൽ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ, വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ വെബിനാർ സംഘടിപ്പിച്ചു. കാസർഗോഡ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അൻവർ സാദത്ത് ക്ലാസ് നയിച്ചു. ആക്ടിങ് പ്രസിഡന്റ് യൂസുഫ് ഓർച്ച മോഡറേറ്റർ ആയിരുന്നു. കേരളത്തിലെ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും നാൾക്കുനാൾ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം ഒരു തലമുറയെ തന്നെ നശിപ്പിക്കാൻ പോന്നതാണെന്നും അതിനെതിരെ കെ ഇ എ യെ പോലുള്ള പുരോഗമന സംഘടനകൾ അതിശക്തമായി പോരാടേണ്ട സമയമിതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികളുടെ ഓരോ ചലനവും രക്ഷിതാക്കൾ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനൊപ്പം കലാ കായിക മേഖലകളുൾപ്പെടെ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഇടങ്ങളിലേക്ക് അവരുടെ മേഖലകളെ തിരിച്ചു വിടാൻ രക്ഷിതാക്കൾ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെക്രട്ടറി ലിനീഷ് മുട്ടത്ത് സ്വാഗതവും, എക്സിക്യൂട്ടീവ് അംഗം രത്നാകരൻ തലക്കാട്ട് നന്ദിയും പ്രകാശിപ്പിച്ചു.