ദജീജിലെ അത്തൂസ് കിച്ചണിൽ നടന്ന ഇഫ്താർ സംഗമം കേന്ദ്ര സെക്രട്ടറി സലാം കളനാട് ഉദ്ഘാടനം ചെയ്തു ഹമീദ് എസ് എം സ്വാഗതവും മുഹമ്മദ് ആറങ്ങാടി അദ്ധ്യക്ഷതയും വഹിച്ചു.
മൊയ്തു ഇരിയ മുഖ്യപ്രഭാഷണം നടത്തി. എല്ലാ മതങ്ങളിലും വ്യത്യസ്ത രീതിയിൽ വ്രതം അനുഷ്ഠിക്കുന്ന പതിവുണ്ടെന്നും ആത്യന്തികമായി മനുഷ്യനെ ആത്മസംയമനവും, സൂക്ഷ്മതയുള്ളവനുമാക്കാനാണ് വ്രതം പരിശീലിപ്പിക്കുന്നതെന്നും അദ്ദേഹം പ്രഭാഷണത്തിൽ ഉണർത്തി.
സത്താർ കുന്നിൽ, നളിനാക്ഷൻ, കാദർ കടവത്ത് , മുനീർ എൻ എ ,നൗഷാദ് , കബീർ മഞ്ഞംപാറ മുനീർ അടൂർ , കുതുബുദ്ധീൻ, മുഹമ്മദ് ഹദ്ദാദ്, സത്താർ കൊളവയൽ, ഷാഫി ബാവ, ജലീൽ ആരിക്കാടി സുരേഷ്, അസർ, നിസാം, ഇഖ്ബാൽ ,റഷീദ്, ഇല്യാസ് , എന്നിവർ ആശംസ അർപ്പിച്ചു .
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കെ ഇ എ കേന്ദ്ര അഡവൈസറി ബോർഡ് അംഗം അനിൽ കള്ളാറിന് കെ ഇ എ ഖൈത്താൻ കമ്മിറ്റി ഉപഹാരം കൈമാറി.
യാദവ് നന്ദി പറഞ്ഞു.