കെ ഇ എ ഫഹാഹിൽ ഏരിയ, ബി ഡി കെ കുവൈത്ത് രക്തദാന ക്യാമ്പ് നാളെ

0
93

കുവൈത്ത് സിറ്റി: കെ ഇ എ ഫഹാഹിൽ ഏരിയ, ബി ഡി കെ കുവൈത്ത് രക്തദാന ക്യാമ്പ് നാളെ നടക്കും. കുവൈത്തിലെ മംഗഫിൽ തൊഴിലാളികളുടെ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തിൽ 49 പേർ മരണമടഞ്ഞു ഒരു മാസം പിന്നിടുന്നു. ഇതുവരെയും ഞെട്ടലിൽ നിന്നും വിട്ടുമാറാത്ത അപകടത്തിൽ മരണപെട്ട കാസർഗോഡ് അസോസിയേഷന്റെ അംഗങ്ങളായ കേളു പൊന്മലേരി, രജ്ഞിത്ത് കുണ്ടടുക്കം എന്നിവരോടുള്ള ആദരസൂചകമായി കെ ഇ എ ഫഹാഹീൽ ഏരിയ ബി ഡി കെ കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പാണ് നാളെ ഉച്ചയ്ക് ഒരു മണിമുതൽ വൈകിട്ട് അഞ്ച് മണിവരെ അദാൻ ബ്ലഡ് ബാങ്കിൽ വെച്ച് നടക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം കുവൈത്തിലെ പ്രമുഖ ഗൈനോക്കോളജിസ്റ്റായ ഡോക്ടർ ശ്രീജയലളിതാജയപ്രകാശ് ഉദ്ഘാടനം ചെയ്യും.ക്യാമ്പിൽ രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ 66456869,90041663 എന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ, നേരിട്ട് എത്തുകയോ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.