കുവൈത്ത് സിറ്റി: മംഗഫ് ക്യാമ്പ് തീപ്പിടുത്തത്തിൽ മരണമടഞ്ഞ സഹോദരങ്ങളോടൊപ്പം വിടപറഞ്ഞ കെ ഇ എ അംഗങ്ങളായ രഞ്ജിത്ത് കുണ്ടടുക്കം, കേളു പൊന്മലേരി എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് കെ ഇ എ ഫഹാഹീൽ ഏരിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈറ്റിലെ പ്രമുഖ ഗൈനക്കോളജിസ്റ് ഡോക്ടർ ശ്രീജയലളിത ജയപ്രകാശ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ ഇ എ ആക്ടിങ് പ്രസിഡന്റ് സുബൈർ കാടങ്കോട്, ജനറൽ സെക്രട്ടറി ഹമീദ് മധൂർ, ട്രഷറർ അസീസ് തളങ്കര, ഓർഗനൈസിംഗ് സെക്രട്ടറി ഫൈസൽ C H, സെൻട്രൽ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സുരേന്ദ്രൻ മുങ്ങത്ത്, ഏരിയ രക്ഷാധികാരി മുഹമ്മദലി കടിഞ്ഞിമൂല, അഡ്വൈസറി ബോർഡംഗം സലാം കളനാട്,മീഡിയ കൺവീനർ റഫീഖ് ഒളവറ, ബി.ഡി.കെ കോർഡിനേറ്റർ മനോജ് മാവേലിക്കര എന്നിവർ സന്നിഹിതരായിരുന്നു.ഏരിയ ഭാരവാഹികളായ യുസുഫ് ഓർച്ച, സുനിൽകുമാർ, ചന്ദ്രൻ, സുധീർ, പ്രിയ ലെനീഷ്, ജയരാജ്, ബാബു കെ സി, BDK അംഗങ്ങളായ ശ്രീകുമാർ പുന്നൂർ, പ്രവീൺ, ബിജി മുരളി, ജോബി ബേബി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.രത്നാകരൻ തലക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിന് സുധാകരൻ പെരിയ സ്വാഗതവും BDK കോർഡിനേറ്റർ നിമിഷ് കാവാലം നന്ദിയും പ്രകാശിപ്പിച്ചു.