കെ.ഇ. എ. മാoഗോ ഓണം പോസ്റ്റർ പ്രകാശനം ചെയ്തു

0
37

കുവൈത്ത് സിറ്റി: കാസർഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസർഗോഡ് എക്സ്പാട്രിയേറ്റ് അസോസിയേഷൻ കെ.ഇ. എ കുവൈത്ത് സംഘടിപ്പിക്കുന്ന മാംഗോ ഓണം 2K24 പോസ്റ്റർ പ്രകാശനം മാംഗോ ഹൈപ്പർ മാർക്കറ്റ് എം.ഡി റഫീക്ക് അഹമ്മദ് ഓണം പ്രോഗ്രാം കൺവീനർമാരായ റഫീക്ക് ഒളവറ, കബീർ തളങ്കര എന്നിവർക്ക് നൽകി നിർവഹിച്ചു. ചീഫ് പാട്രോൺ സത്താർ കുന്നിൽ , പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ , അഡ്വൈസറി അംഗങ്ങളായ നാസർ പി.എ, മുനീർ കുണിയ ജോ : സെക്രട്ടറി റഹീം അരിക്കാടി, പബ്ലിസിറ്റി കൺവീനർ അബുള്ള കടവത്ത്, കുപ്പൺ കൺവീനർ സിദ്ദീഖ് ഷർഖി എന്നിവർ പങ്കെടുത്തു. സെപ്തംബർ 27 വെള്ളിയാഴ്ച രാവിലെ 10 മുതൽ ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ചാണ് ഓണാഘോഷം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.