കെ ഇ എ റിഗ്ഗായ് ഏരിയാ 2025 – 26 വർഷ കമ്മിറ്റിയെ തെരെഞ്ഞെടുത്തു

0
19

കുവൈത്ത് : കാസറഗോഡ് ജില്ലാ എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ കെ ഇ എ കുവൈത്ത് റിഗ്ഗായ് ഏരിയാ, 2025 – 26 വർഷ കാലയളവിൽ നയിക്കാനുള്ള കമ്മിറ്റി തെരഞ്ഞെടുക്കാനുള്ള ജനറൽ ബോഡി യോഗവും സ്നേഹ വിരുന്നും ന്യൂ റിഗ്ഗായ് സിംഫണി ഹാളിൽ നടന്നു. പ്രസിഡണ്ട് അബ്ദുള്ള കടവത്തിന്റെ അധ്യക്ഷതയിൽ ചീഫ് പാട്രൺ സത്താർ കുന്നിൽ ഉത്‌ഘാടനം ചെയ്തു. കേന്ദ്ര ജനറൽ സെക്രട്ടറി ഹമീദ് മധൂർ, അഡവൈസറി ബോർഡ് അംഗങ്ങളായ സലാം കളനാട്, മുനീർ കുണിയ, സുധൻ ആവിക്കര, ഓർഗനൈസിംഗ് സെക്രട്ടറി ഫൈസൽ സിഎച്ച് സെക്രട്ടറി റഹീം ആരിക്കാടി പ്രസംഗിച്ചു. ജന. സെക്രട്ടറി സത്താർ കൊളവയൽ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സിദ്ദീക്ക് ഷർഖി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി സി എച്ച്, ഹാരീസ് മുട്ടുമന്തല, സുബൈർ കാടംങ്കോട്, പ്രശാന്ത് നെല്ലിക്കാട്ട്, കബീർ തളങ്കര, ജലീൽ ആരിക്കാടി ഏരിയാ നേതാക്കളായ നവാസ് പള്ളിക്കൽ, ഹമീദ് എസ എം, മുരളി വാഴക്കോടൻ, ശ്രിയനിവാസൻ, ഫായിസ് ബേക്കൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. റിട്ടേണിംഗ് ഓഫീസർമാരായ അസീസ് തളങ്കര, സമദ് കൊട്ടോടി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. സത്താർ കൊളവയൽ (പ്രസിഡണ്ട്), സിദ്ദീക്ക് ശർഖി (ജാന. സെക്രട്ടറി), റഹീം ആരിക്കാടി (ട്രഷറർ), വിനോദ് കുമാർ എൻവി (ഓർഗനൈസിംഗ് സെക്രട്ടറി), ഉസ്മാൻ അബ്ദുള്ള, പ്രദീപ് സികെ, ഹമീദ് കെ എ (വൈസ്.പ്രസിഡണ്ടുമാർ), റഹീം ചെർക്കള, മൊയ്തു ചിത്താരി, ഗഫൂർ കോട്ടക്കുന്ന് (ജോയിൻ സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായും, അഡവൈസറി അംഗങ്ങളായി ഹംസ ബല്ല, ഹമീദ് മധൂർ, അബ്ദുള്ള കടവത്ത് എന്നിവരെയും എക്സിക്യൂട്ടീവ് മുത്തലിബ് ടികെ, അംഗങ്ങളായി ഫാറൂക്ക് പച്ചമ്പള, ഷാനവാസ് ആനബാഗിലു, സലീം പച്ചമ്പള, നാസർ സാസ്, ലത്തീഫ് പള്ളിപ്പുഴ, ഉനൈസ് കൊല്ലമ്പാടി തെരെഞ്ഞെടുത്തു. വിവിധ ഏരിയാ ഭാരവാഹികൾ, സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, കെ ഇ എ മെമ്പർമാർ സ്നേഹ വിരുന്നിന് നേത്യത്വം നൽകി. സത്താർ കൊളവയൽ സ്വാഗതവും, സിദ്ദീക്ക് ഷർഖി നന്ദിയും പറഞ്ഞു.