കുവൈറ്റിൽ ഇരുപത്തിയഞ്ചു പ്രവർത്തന വർഷങ്ങൾ പൂർത്തിയാക്കിയ കെ.എം .ആർ .എം., രജത ജൂബിലി വർഷ ആഘോഷങ്ങളുടെ ഭാഗമായി ഒട്ടനവധി പുതുമകളോടെ അവതരിപ്പിക്കുന്ന പ്രഥമ മെഗാ കാര്‍ണിവലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു . കുവൈറ്റ് ആർദിയാ അൽ ജവാഹറ ഓപ്പൺ ടെന്റിലെ മാർ ഈവാനിയോസ് നഗറിൽ ഏപ്രിൽ 26 ന് രാവിലെ എട്ടു മണി മുതൽ അഞ്ചു വേദികളിലായി
കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന വിനോദ പ്രദങ്ങളായ വിവിധ മേളകളാണ് അരങ്ങേറുന്നത്
നാടന്‍ ഫുഡ് ഫെസ്റ്റിവല്‍, ലൈവ് കുക്കറി ഷോ,കുട്ടികള്‍ക്ക് ആര്‍ത്തുല്ലസിക്കാന്‍ സാഹസികത തുളുമ്പുന്ന കാർണിവൽ റയിഡുകളും കുതിരസവാരിയും , വരയുടെ സൗന്ദര്യവുമായി കലാകാരന്മാര്‍ ഒരുക്കുന്ന ആര്‍ട്‌സ് കോര്‍ണറുകള്‍, ഫോട്ടോഗ്രാഫി മത്സരം, പാചക മത്സരം, പെനാൽട്ടി ഷൂട്ട് ഔട്ട്, ചെസ് മത്സരം, ഉല്ലാസകരമായ കലാ കായിക മത്സരമേള, വിസ്മയങ്ങളുമായി മാജിക് ഷോ, മോട്ടോർ ഷോ , മുപ്പതിൽ പരം കലാകാരന്മാരും നിരവധി ഗായകരും ഒന്നു ചേർന്നൊരുക്കുന്ന സംഗീത വിസ്മയ വിരുന്ന് തുടങ്ങിയവ കാര്‍ണിവലിനെ വര്‍ണാഭമാക്കും. 63 ഭാഷകളിൽ ഒരേ സമയം പാടി ലോക റിക്കോർഡിന് അർഹയായ പൂജ പ്രേമിന്റെ നിറസാന്നിദ്ധ്യം ഈ മഹാ മേളയുടെ സവിശേഷത യായിരിക്കും..പ്രവേശനം സൗജന്യമാണ്.