കെ.ഐ.ജി സാൽമിയ ഏരിയ ഈദ് പിക്നിക് സംഘടിപ്പിച്ചു.

0
72
സാൽമിയ : കെ ഐ ജി സാൽമിയ ഏരിയ ഈദ് പിക്നിക് സംഘടിപ്പിച്ചു. കബദ് ഫാം റിസോർട്ടിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച പിക്നിക് കെ ഐ ജി കുവൈത്ത്കേ ന്ദ്ര കൂടിയാലോചനാ സമിതി അംഗം സക്കീർ ഹുസൈൻ തുവ്വൂർ ഉത്ഘാടനം ചെയ്തു. വ്യത്യസ്തമായ കലാകായിക മത്സരങ്ങളും ,ഫൺ ഗെയിമുകളും, ഇൻഡോർ, ഔട്ട്‌ ഡോർ ഗെയിമുകളും സംഘടിപ്പിച്ചു.. കൈകൊട്ടിപ്പാട്ടും ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ നടന്ന വൈഞാനിക ക്വിസ്സും പിക്നിക്ക് ആകർഷണീയമാക്കി.സ്ത്രീകൾക്കും കുട്ടികൾക്കും വെവ്വേറെ മത്സരങ്ങളും നടന്നു.
പിക്നിക് കൺവീനർ ജഹാൻ അലിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് കൺവീനർമാരായ സലീം പതിയാരത്ത്, നാസർ പതിയാരത്ത്, അൻസാർ മാള , ഷഫീഖ് ബാവ , ആസിഫ് പാലക്കൽ, ദിൽഷാദ്, ഷാഫി, സഫ്‌വാൻ,നജീബ് വി. സ്,അൻസാർ പറവൂർ, സലാം, ഫാറൂഖ് ശർഖി  എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാന ദാനം കെ ഐ ജി സാൽമിയ ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ, സെക്രട്ടറി നിസാർ കെ റെഷീദ്, ആസിഫ് വി ഖാലിദ്, ഇസ്മായിൽ വി. എം എന്നിവർ വിതരണം ചെയ്തു. ജുമുഅ നമസ്കാരത്തിന് അബ്ദുൽ ഷുക്കൂർ വണ്ടൂർ നേതൃത്വം നൽകി.