കെ.ഐ.സി യാത്രയപ്പ് സംഘടിപ്പിച്ചു

0
47

കുവൈത്ത് സിറ്റി: പ്രവാസം മതിയാക്കി നാട്ടിലേക്ക് യാത്ര പോകുന്ന കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) മജ്‌ലിസുൽ അഅ്‌ലാ അംഗം കുഞ്ഞഹമ്മദ് കുട്ടി ഫൈസിക്ക് യാത്രയപ്പ് നൽകി. ഖൈതാൻ ഇംപീരിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് (30/10/2024 ബുധൻ) 07:00 PM നടന്ന പരിപാടിയിൽ കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. കെ.ഐ.സി ചെയർമാൻ ശംസുദ്ധീൻ ഫൈസി ഉൽഘാടനം നിർവഹിച്ചു. മുതിർന്ന അംഗമായ കുഞ്ഞഹമ്മദ് കുട്ടി ഫൈസി കഴിഞ്ഞ 23 വർഷത്തോളം ദിക്ർ മജ്‌ലിസ് ക്ലാസ്സ്സുകളിലെ സ്ഥിര സാന്നിദ്യവും സംഘടനാ രംഗത്ത്തും സജീവമായി പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിനുള്ള സ്നേഹപഹാരം ചെയർമാൻ ശംസുദ്ധീൻ ഫൈസി നൽകി ആദരിച്ചു. തുടർന്ന് മറുപടി പ്രസംഗം കുഞ്ഞഹമ്മദ് കുട്ടി ഫൈസി നടത്തി. കേന്ദ്ര നേതാക്കളായ ഇ.എസ്. അബ്ദുറഹ്മാൻ ഹാജി, അബ്ദുല്ലത്തീഫ് എടയൂർ, ഇസ്മാഈൽ ഹുദവി, ഹകീം മുസ്‌ലിയാർ, ഫൈസൽ കുണ്ടൂർ തുടങ്ങിയ കെ.ഐ.സി കേന്ദ്ര കമ്മിറ്റിയങ്ങൾ യാത്രയപ്പിൽ സന്നിദ്ധരായിരുന്നു. കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും സെക്രട്ടറി നാസർ കോഡൂർ നന്ദിയും പറഞ്ഞു.