കെ.ഐ.സി: 2025-2026 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു

0
19

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൌൺസിൽ (കെ.ഐ.സി) 2025-2026 വർഷത്തേ കലണ്ടർ പ്രകാശനം ചെയ്തു. മംഗഫ് മലബാർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ ഇബ്രാഹീം അറഫ എന്നവർക്ക് നൽകി കലണ്ടർ പ്രകാശനം ചെയ്തു. കേന്ദ്ര സെക്രട്ടറി ഇസ്മായിൽ ഹുദവി, നാസർ കോഡൂർ, മുനീർ പെരുമുഖം, മേഖലാ നേതാക്കളായ ഇല്യാസ് ബാഹസൻ തങ്ങൾ, റഷീദ് മസ്താൻ, ആരിഫ്, ഹംസകുട്ടി,ഫൈസൽ ടി.വി, സമീർ എന്നിവർ സന്നിഹിതരായിരുന്നു.