കെ കെ എം എ ഓൺകോസ്റ് ഫുട്ബോൾ മേളയുടെ ജേഴ്‌സി പ്രകാശനം നടന്നു

0
25

 

ഒക്ടോബര് 25 നു മങ്കഫ് ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കെ കെ എം എ ഓൺകോസ്റ് ട്രോഫിക്കുവേണ്ടിയുള്ള ഫുട്ബോൾ മേളയുടെ ഔദ്യോഗിക ജേഴ്‌സി പ്രകാശനം നടന്നു . ട്രോഫി കൂടാതെ  ഒരു ലക്ഷം രൂപ അകെ സമ്മാനത്തുകയുള്ള ടൂർണമെന്റിൽ   ഫൈനൽ മത്സരത്തിലെ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന ജേതാക്കളെ കൂടാതെ മികച്ച ഗോളി , മികച്ച പ്രതിരോധ കളിക്കാരൻ , മികച്ച മുൻനിര കളിക്കാരൻ , അച്ചടക്കമുള്ള കളിക്കാരൻ , അച്ചടക്കമുള്ള ടീം എന്നിങ്ങനെ പ്രത്യേക സമ്മാനങ്ങളും  നൽകും .

ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ 16 ടീമുകളിലെ കളിക്കാരും മാനേജർമാരും അണി നിരന്ന ജേഴ്‌സി പ്രദർശന സമ്മേളനം കെ കെ എം എ  ചെയർമാൻ എൻ എ മുനീർ ഉദ്ഘാടനം ചെയ്തു.   .ഫുട്ബോൾ മേളയുടെ ഫ്ലയർ വൈസ് ചെയർമാൻ അബ്ദുൽഫത്താഹ്‌ തയ്യിൽ , ട്രഷറർ സി ഫിറോസ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
കെ കെ എം എ ഓൺകോസ്റ് ട്രോഫിയുടെ മാതൃകാപ്രകാശനം കെ കെ എം എ പ്രസിഡന്റ് എ പി അബ്ദുൾസലാമിന് നൽകികൊണ്ട് ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഹംസ പയ്യന്നൂർ നിർവഹിച്ചു.
തുടർന്ന് 16 ടീമുകളുടെ ജേഴ്‌സിയുടെ പ്രകാശനവും ജേഴ്‌സി അണിഞ്ഞുകൊണ്ടു ടീം ക്യാപ്റ്റന്മാരുടെ പ്രദർശനവും കളികളുടെ മാച്ച് ഫിക്ച്ചർ നറുക്കെടുപ്പും നടന്നു. റെഡ് റേഞ്ചേഴ്സ് ഫിന്താസ് , സിറ്റി ബ്രദേഴ്‌സ് , ജഹറ സ്‌ട്രൈക്കേഴ്‌സ് , മഹ്ബൂല എഫ്‌സി ബ്രദേഴ്‌സ്  ജലീബ് സൂപ്പർ ബോയ്സ്, യുനൈറ്റഡ് എഫ്‌സി അബ്ബാസിയ , സെവൻ സ്റ്റാർ ഖൈത്താൻ, ഫർവാനിയ ഫൈറ്റേഴ്സ് , സാൽമിയ ഷൂട്ടേർസ് , കർണാടക ബ്ലൂ വാരിയേഴ്‌സ് , ഫഹാഹീൽ ബ്ലാസ്റ്റേഴ്‌സ് , ഹവല്ലി സ്‌ട്രൈക്കേഴ്‌സ് , അബു ഹലീഫ ചലഞ്ചേഴ്‌സ് ,, സബ്ഹാൻ എഫ്‌സി ടൈഗർ , റോയൽ എഫ്‌സി  മംഗഫ്,സിറ്റി സ്റ്റാർ സിറ്റി എന്നീ ടീമുകളാണ് പോരാട്ടം കുറിക്കുന്നത്.

8 പ്രീ ക്വാർട്ടർ ,4 ക്വാർട്ടർ , സെമി , ഫൈനൽ എന്നിങ്ങനെ അകെ 15 മത്സരങ്ങൾ അരങ്ങേറും . 25 നു ഉച്ചകഴിന് രണ്ടരക്ക് മത്സരങ്ങൾ ആരംഭിക്കും .  രാത്രി ഒന്പതരക്കാണ് ഫൈനൽ മത്സരം നടക്കുക . ടീമുകളുടെ റിപ്പോർട്ടിങ്ങും ലൈൻ ആപ്പും ഉച്ചക് ഒന്നരക് നടക്കും.  വൈകി റിപ്പോർട്ട് ചെയ്യുന്ന ടീമുകളെ മത്സരത്തിൽ പങ്കെടുപ്പിക്കില്ലെന്ന് സംഘാടകർ അറിയിച്ചു.

യോഗത്തിൽ വി കെ അബ്ദുൽഗഫൂർ സ്വാഗതവും മൊയ്‌ദു കെ ഓ നന്ദിയും പറഞ്ഞു.  ജേഴ്സി ലൗഞ്ചിഗിനും പരിപാടികൾക്കും കെ കെ എം എ നേതാക്കളായ പി കെ അക്‌ബർ സിദ്ധീഖ് , ഇബ്രാഹിം കുന്നിൽ , കെ ബഷീർ , ഷംസീർ നാസർ , എൻജി നവാസ് ,കെ സി റഫീഖ് , ,കമറുദ്ധീൻ , തുടങ്ങിയവർ നേതൃത്വം നൽകി

ഫോട്ടോ  .  കെ കെ എം എ സംഘടിപ്പിക്കുന്ന കെ കെ എം എ ഓൺകോസ്റ് ട്രോഫിക്ക് ഒരു ലക്ഷം രൂപ കാഷ് അവാർഡിനും വേണ്ടിയുള്ള ഫുട്ബോൾ മേളയുടെ ഫ്ലയർ , ട്രോഫിയുടെ മാതൃകാ എന്നിവയുടെ പ്രകാശന ചടങ്ങിൽ നിന്നും