കണ്ണൂർ : പൊതുജനാരോഗ്യ മുന്നേറ്റത്തിനായുള്ള സാമൂഹ്യ പദ്ധതിയുടെ ഭാഗമായി കെ കെ എം എ കണ്ണൂരിൽ ഐ ഡി ആർ എൽ ചാരിറ്റി ഹെൽത്ത് കെയറുമായി ചേർന്ന് തുടങ്ങിയ ഗുഡ് ഹാർട്ട് സെന്ററിൽ സ്ത്രീകൾക്കായി സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാംപയിൻ ആരംഭിച്ചു. ലോക ഹൃദയ ദിനമായ സെപ്തംബര് 29 നു തുടങ്ങിയ ഗുഡ് ഹാർട്ട് ചലഞ്ച് എന്ന ക്യാംപയിൻ കണ്ണൂർ കോര്പറേഷന് മേയർ സുമ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഇന്നത്തെ ശാരീരിക അദ്ധ്വാനം കുറഞ്ഞ ജീവിത കാലഘട്ടത്തിൽ സ്ത്രീകളിലെ ഹൃദ്രോഗ ചികിത്സയ്ക്ക് പ്രത്യേകം ശ്രദ്ധയും കരുതലും ആവശ്യമാണെന്ന് മേയർ അഭിപ്രായപ്പെട്ടു .
എക്കോ കാർഡിയോഗ്രാം സ്ക്രീനിങ്, ട്രെഡ്മിൽ ടെസ്റ്റ്, ഇലക്ട്രോ കാർഡിയോ ഗ്രാം തുടങ്ങിയ ഹൃദ്രോഗ നിർണ്ണയത്തിലെ സങ്കേതങ്ങൾ അടങ്ങിയ 2000 രൂപ വില വരുന്ന ടെസ്റ്റുകൾ ലോക ഹൃദയ ദിനത്തിൽ രെജിസ്റ്റർ ചെയ്ത 100 സ്ത്രീകൾക്ക് ഒരു ദിവസം പത്തുപേർക്കു എന്ന ക്രമത്തിൽ സൗജന്യമായി ടെസ്റ്റുകൾ ചെയ്തു നൽകുന്നു . രെജിസ്റ്റർ ചെയ്യുന്ന സ്ത്രീകൾക്ക് ഒക്ടോബറിലും 500 രൂപ സൗജന്യനിരക്കിൽ എല്ലാ ഹൃദ്രോഗനിർണ്ണയ ടെസ്റ്റുകളും ചെയ്തു നൽകും. മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിലെ ഗുഡ് ഹാർട്ട് ക്ലിനിക്കിൽ വച്ചാണ് ടെസ്റ്റുകൾ നടത്തുന്നത് .
സൗജന്യ ഹൃദ്രോഗ നിർണയത്തിനു പുറമേ ബോധവൽക്കരണം ഓണം ജീവിതശൈലി മാറ്റങ്ങൾ തുടങ്ങിയവയും ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
ഗവൺമെൻറ് മെഡിക്കൽ ഓഫീസർ ഡോ.ഷിബി വർഗീസ് ചലഞ്ച് ഏറ്റെടുത്തു കൊണ്ട് ട്രെഡ് മിൽ ടെസ്റ്റിന് തുടക്കം കുറിച്ചു . സൗജന്യ ഹൃദ്രോഗ നിർണയത്തിനു പുറമേ ബോധവൽക്കരണം, ജീവിതശൈലി മാറ്റങ്ങൾ തുടങ്ങിയവയും ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .