കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ കേന്ദ്ര ഭാരവാഹികളും,പതിനഞ്ചു ബ്രാഞ്ചുകളിൽ നിന്നും, മൂന്ന് സോൺ കമ്മിറ്റികളിൽ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച കെ കെ എം എ നേതൃസംഗമം ചെയർമാൻ എൻ എ മുനീർ സാഹിബ് ഉദ്ഘാടനം ചെയ്തു.
കോവിഡ് ശക്തമായ സമയത്ത് കെ കെ എം എ നടത്തിയ വിവിധ പ്രവർത്തനങ്ങളായ ഫുഡ് കിറ്റ് വിതരണം, മരുന്നുവിതരണം, കൗൺസലിംഗ്, ചാർട്ടേർഡ് ഫ്ലൈറ്റ് സർവീസ്, ആംനെസ്റ്റി , മഗ്നെറ് കീഴിൽ സംഘടിപ്പിച്ച രക്ത ദാനം തുടങ്ങി എല്ലാ പ്രവർത്തനങ്ങളെയും യോഗം വിശകലനം ചെയ്തു.
വിഷൻ 2030 പ്രവർത്തന പദ്ധതികളെ കുറിച്ചു മൂന്ന് വേദികളിലായി ചർച്ചകൾ നടന്നു കെ കെ എം എ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ , മുൻ ചെയർമാൻ അക്ബർ സിദ്ദീഖ്, മുൻ പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ, വൈസ് ചെയർമാൻ ഹംസ മുസ്തഫ എന്നിവർ ചർച്ചകൾ നിയന്ത്രിച്ചു.
കേന്ദ്ര പ്രസിഡന്റ് എ പി അബ്ദുൽ സലാം അധ്യക്ഷത വഹിച്ച യോഗത്തിൽ കെ സി റഫീക്ക് സ്വാഗതവും, ട്രെഷറർ സി ഫിറോസ് നന്ദിയും പറഞ്ഞു