കെ.കെ.എം.എ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു

0
51

പാലക്കാട് : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ പാലക്കാട് ജില്ലാ വിദ്യാഭ്യാസ അവാർഡ്ദാന ചടങ്ങ് ശ്രദ്ധേയമായി. കെ.കെ.എം.എ പാലക്കാട് ജില്ലാ പ്രസിഡന്റ്‌ സി.കെ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ചെർപുളശേരി അലങ്കാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഫാത്തിമ നാലകത്ത് ഖുർആൻ പാരായണം ചെയ്തു. പാലക്കാട് ചെർപ്പുളശേരി മുൻസിപ്പൽ കൗൺസിലർ കെ.എം ഇസ്ഹാഖ് ഉദ്ഘാടനം നിർവഹിച്ചു. സംഘടന പ്രവർത്തനത്തിന്റെ രണ്ട് പതിറ്റാണ്ടിന്റെ ചരിത്രം വിശദീകരിച്ചു കൊണ്ട് കെ.കെ. എം.എ മുൻ സി.എഫ്.ഒ മുഹമ്മദ്‌ അലി മാത്ര സംസാരിച്ചു. ജില്ല ട്രഷറർ അബ്ദുൽ അലിമദനി ഉദ്ബോധന പ്രഭാഷണം നടത്തി. പ്രമുഖ മോട്ടിവേറ്റർ നഫിഹ് എലിയപ്പറ്റ കുട്ടികൾക്കുള്ള ക്ലാസ്സ്‌ നിയന്ത്രിച്ചു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സംഘടനയുടെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. അവാർഡ് ദാന ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ട് സംസ്ഥാന സെക്രട്ടറി യു.എ. ബക്കർ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.കെ മുസ്തഫ, സംസ്ഥാന സെക്രട്ടറി അബ്ദുൽ സലാം ( മലപ്പുറം ), ജഹ്‌റ ബ്രാഞ്ച് പ്രസിഡന്റ്‌ മുഹമ്മദ് കുട്ടി, ജഹ്‌റ ബ്രാഞ്ച് വൈസ് പ്രസിഡന്റ് മുഹമ്മദ്മീര എന്നിവർ സംസാരിച്ചു. പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി പി.സിദ്ദിഖ് സ്വാഗതവും പി. അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.