കെ കെ  എം  എ ശുദ്ധജല പദ്ധതി നിർമാണോത്ഘാടനം നിർവഹിച്ചു

0
44

 

 

കുവൈത്ത് :

കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ സോഷ്യൽ പ്രൊജക്റ്റ്‌ ന്റെ കീഴിൽ പൊതു സമൂഹത്തിന് വേണ്ടി നിർമിച്ചു നൽകുന്ന  കിണറിന്റെ  പ്രവർത്തനോത്ഘാടനം  ലളിതമായ ചടങ്ങിൽ വെച്ച് നിർവഹിച്ചു

നമ്മുടെ നാട് അനുഭവിക്കുന്നത്  രൂക്ഷമായ ജലക്ഷാമമാണ് അവിടെയാണ് കാരുണ്ണ്യത്തിന്റെ കനിവായ ഈ പ്രവാസി കൂട്ടായ്മ നീരുറവിന്റ ഉറവിടം തേടി വരൾച്ചയുടെ നാടയ മലപ്പുറം ജില്ലയിലെ പാതാർ പ്രദേശത്ത് കെ കെ എം എ കടന്ന് ചെന്നത്

രണ്ടായിരത്തി പതിനെട്ടിൽ ഉരുൾപൊട്ടലും, പ്രളയവും, മൂലം ഒട്ടേറെ പേർ മരണപ്പെടുകയും,വീടും, കൃഷിയിടങ്ങളും നഷ്ടപ്പെട്ട  നിലമ്പൂരിലെ പോത്ത് കല്ല് പഞ്ചായത്തിലെ    ( പ്രളയകാലത്ത്  ഉരുൾപൊട്ടി ഒട്ടനവധി പേര് മരണപ്പെട്ട കവളപ്പാറതൊട്ടടുത്താണ് ) പാതാർ എന്ന മലയോര പ്രദേശത്തെ കുടിവെള്ളത്തിന് ബുദ്ധിമുട്ടനഭവിക്കുന്ന പതിനഞ്ചോളം കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന കുടിവെള്ള പദ്ധതിക്ക് കെ.കെ.എം. എ തുടക്കം കുറിച്ചു.

പാതാർ പ്രദേശത്തെ പത്തേച്ചാൽ മുഹമ്മദ്ക്ക ദാനമായി നൽകിയ സ്ഥലത്ത് പ്രദേശവാസികളും, കുടിവെള്ള പദ്ധതിയുടെഗുണഭോക്താക്കളുമായഒട്ടേറെ പേർ പങ്കെടുത്ത ചടങ്ങിൽ വെച്ച് പത്തേച്ചാൽ മുഹമ്മദ്ക്ക കിണറിന്കുറ്റിയടിച്ചു.  കെ. കെ. എം. എ സോഷ്യൽ പ്രൊജക്റ്റ്‌ ന്റെ കീഴിൽ  നിർമിച്ചു നൽകുന്ന 25 മത്തെ കിണറിന്റെ  കുറ്റി അടിക്കൽ കർമമാണ് നടന്നത്

കെ. കെ. എം. എ സംസ്ഥാന ജനറൽ സിക്രട്ടരി റസാഖ് മേലടിപദ്ധതി വിശദീകരണംനടത്തി.കെ കെ എം എ സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് എച്ച്. അലിക്കുട്ടി ഹാജി, ഓർഗനൈസിംഗ് സിക്രട്ടരി യു.എ. ബക്കർ എന്നിവർ സംസാരിച്ചു. ഡൊമനിക്ക് കുണ്ടുപറമ്പ്, ബിച്ചാൻ പത്തേച്ചാൽ, സുബൈർ ബന്നി മംഗലാം , കോമളച്ചൻ, സൈനബ തച്ചറമ്മൽ, ഉമ്മു മംഗലം പറമ്പ്, സീനത്ത് പത്തേച്ചാൽ എന്നിവർ പരിപാടിക്ക് നേതൃത്ത്വം നൽകി.

News by    KKMA