കെ. കെ. എം.എ. സ്കോളർ ഷിപ്പ് വിതരണവും, കരിയർ മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

0
35

കുവൈത്ത് : പുതുകാലത്തിന്റെ പുത്തനല്ല, ദാരിദ്ര്യവും, പട്ടിണിയും അറിഞ്ഞ കാലത്തു നിന്നും ഇന്നീ പരിമളം പരത്തുന്ന കാലത്തിലേക്ക് ജീവിതം എത്തിച്ചതില്‍ പൂര്‍വീകരുടെ കഠിന പരിശ്രമം ഉണ്ടെന്ന് പുതിയ തലമുറ മനസ്സിലാക്കണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ പറഞ്ഞു. തിരൂര്‍ മുനിസിപ്പല്‍ സാംസ്കാരിക സമുച്ചയത്തില്‍ നടന്ന കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്‌ വിതരണ ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ കപ്പല്‍ കയറി പോയ പോലെ അല്ല ഇന്ന് ഉന്നതമായ ബിരുദവും കൊണ്ട് കടല്‍ കടക്കുന്നതിന് അവര്‍ ചെയ്ത ത്യാഗങ്ങള്‍ ഒട്ടേറെയാണെന്ന്‍ കുറുക്കോളി കൂട്ടിച്ചേര്‍ത്തു. ചടങ്ങിൽ റാഷിദ്‌ കാസറഗോഡ് ഖിറാഅത്ത് നടത്തി.

കെ. കെ. എം. എ.സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മേലടി സ്വാഗതവും സംസ്ഥാന പ്രസിഡന്റ് കെ. കെ. കുഞ്ഞബ്ദുള്ള അദ്യക്ഷത വഹിച്ചു കെയർ ഫൌണ്ടേഷൻ ട്രഷറർ അബ്ദുൽ ഫത്താഹ് തയ്യിൽ മുഖ്യ പ്രഭാഷണം നടത്തി. ജീവകാരുണ്ണ്യ – സാമൂഹിക പ്രവർത്തകരുടെ നന്മ നിറഞ്ഞ പ്രവർത്തനങ്ങളുടെ ലക്ഷ്യവും ജീവിതത്തിൽ വേണ്ട സൂക്ഷ്മതയും എം. എ.കബീർ ചടങ്ങിൽ വിശദീകരിച്ചു. ആശംസകൾ നേർന്നു കൊണ്ട് കെ. കെ. എം. എ. മുഖ്യ രക്ഷധികാരി സിദ്ദിഖ് കൂട്ടുമുഖം സംസാരിച്ചു. JCI ഇന്ത്യൻ ദേശീയ പരിശീലകൻ ഡോക്ടർ ഹാറൂൺ അബ്ദുൽ റഷീദ് മോട്ടിവേഷൻ ക്ലാസ് നിയന്ത്രിച്ചു. കെ. കെ. എം. എ സംസ്ഥാന ഓർ ഗനയ്‌സേഷൻ സെക്രട്ടറി യു എ ബക്കർ നന്ദി പറഞ്ഞു. പരിപാടി സംസ്ഥാന നേതാക്കളായ അലിക്കുട്ടി ഹാജി, അബ്ദുൽ സെലാം, ഇബ്രാഹിം മുസ്സ, എം.കെ. മുസ്തഫ കോഴിക്കോട്, ബഷീർ പയ്യനങ്ങാടി, ഉമ്മർ സാഹിബ്, അബ്ദു കുറ്റിച്ചിറ, മുഹമ്മദ് കുട്ടി, ശറഫുദ്ധീൻ മേലടി,മൂസു രായിൻ, കുഞ്ഞാവ മലപ്പുറം, ഇസ്ഹാഖ് കണ്ണൂർ, കുഞ്ഞബ്ദുള്ള ( ദിലീപ് ) കാസറഗോഡ് സി. കെ. അബ്ദുൽ അസീസ് പാലക്കാട്, അലി കരിമ്പ്ര, കെ. പി. അഷ്‌റഫ്‌ എന്നിവർ നേതൃത്വം നൽകി.