കുവൈറ്റ് സിറ്റി : ഹ്രസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ കെ കെ എം എ സ്ഥാപക നേതാവും മുഖ്യ രക്ഷധികാരിയുമായ സിദ്ദിഖ് കൂട്ടുമുഖത്തിന് ഹൃദ്യമായ സ്വീകരണം നൽകി. ഖൈത്താൻ രാജധാനി ഓഡിട്ടോറിയത്തിൽ ചേർന്ന കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷൻ ജനറൽ കൌൺസിൽ യോഗത്തിൽ വെച്ചാണ് അദ്ദേഹത്തിന് സ്വീകരണം നൽകിയത്. ആക്ടിങ് പ്രസിഡന്റ് കെ സി റഫീഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി എം ഇക്ബാൽ സ്വാഗതം പറഞ്ഞു. ചെയർമാൻ എ പി അബ്ദുൽ സലാം, ഇബ്രാഹിം കുന്നിൽ എന്നിവർ ആശംസകൾ നേർന്നു കൊണ്ടു സംസാരിച്ചു. ഓ പി ഷറഫുദ്ദീൻ ഖുർആൻ പറയണം ചെയ്തു. നൗഫൽ ബാഖവി പ്രാർത്ഥന നടത്തി. മുഖ്യ രക്ഷധികാരി കെ. സിദ്ദിഖ് സാഹിബ് മറുപടി പ്രസംഗം നിർവഹിച്ചു കുവൈറ്റിന്റ ഭരണ സംവിധാനവും പ്രവാസി സമൂഹം അനുഭവിക്കുന്ന സുരക്ഷയും ഇന്ത്യൻ സമൂഹത്തോട് രാജ്യം കാണിക്കുന്ന സ്നേഹത്തെയും അദ്ദേഹം അനുസരിച്ചു . കേന്ദ്ര നേതാക്കളായ മുനീർ കുണിയ, സം സം റഷീദ്, എച് എ ഗഫൂർ, എഞ്ചിനീർ നവാസ്, മുഹമ്മദ് അലി കടിഞ്ഞിമൂല , പി. എ. അബ്ദുള്ള, ഹമീദ് മുൽക്കി, എ. ടി. നൗഫൽ, ടി.ഫിറോസ് , നിസാം നാലകത്ത്, സുൽഫിക്കർ എം പി, ലത്തീഫ് എടയൂർ, ജാഫർ പി എം, അബ്ദുൽ കലാം മൗലവി, അഷ്‌റഫ് മങ്കാവ്, ലത്തീഫ് ഷെഡിയ, മുഹമ്മദ് സലീം പി പി പി, ഹാരിസ് പി എം, ശരീഫ് പി എം , എന്നിവർ സന്നിഹിതരായിരുന്നു. കമ്മ്യൂണിക്കേഷൻ സെക്രട്ടറി കെ. സി. അബ്ദുൽ കരീം നന്ദിയും പറഞ്ഞു.