കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിക്കുന്ന കല കുവൈറ്റ് ലിറ്ററേറ്റർ ഫെസ്റ്റിവലിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസെഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.വി ഹിക്മത്ത് ഓഫീസിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. കല കുവൈറ്റ് വൈസ് പ്രസിഡന്റ് പ്രവീൺ പി വി, കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി സജീവൻ പി.പി, കെ.കെ.എൽ.എഫ് സംഘാടക സമിതി ചെയർമാൻ പ്രേമൻ ഇല്ലത്ത്, സംഘാടക സമിതി കൺവീനർ മണികണ്ഠൻ വട്ടകുളം, കെ.കെ.എൽ.എഫ് വൈസ് ചെയർമാൻ ധർമരാജ് മടപ്പള്ളി, കെ കെ എൽ എഫ് കൺവീനർ ആശലത ബാലകൃഷ്ണൻ, കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങൾ, മേഖല കമ്മിറ്റി അംഗങ്ങൾ, പ്രധാന പ്രവർത്തകർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ഏപ്രിൽ 24,25 തീയതികളിൽ അബ്ബാസിയ ആസ്പയർ ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കുന്ന ഫെസ്റ്റിവലിൽ നാട്ടിൽ നിന്നും ജി.സി.സി രാജ്യങ്ങളിൽ നിന്നും പ്രശസ്തരായ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. പുസ്തകമേള, ആർട്ട് ഗാലറി, എംടി സാഹിത്യ പുരസ്കാരം, സാഹിത്യ മൽസരങ്ങൾ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.