കുവൈറ്റ് സിറ്റി. പ്രവാസ ജീവിതം നിർത്തി നാട്ടിലേക്ക് മടങ്ങുന്ന കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നൈനാൻ ജോണിന് യാത്ര അയപ്പ് നൽകി. അബ്ബാസിയ ഹൈഡയിൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി തോമസ് പള്ളിക്കൽ അധ്യക്ഷത വഹിച്ചു. ഡോക്ടർ ജിബിൻ ജോൺ തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ സക്കീർ പുത്തെൻപാലത്ത് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സജീവ് ചാവക്കാട് സ്വാഗതം പറഞ്ഞ യോഗത്തിൽവൈസ് പ്രസിഡന്റ് സാറമ്മ ജോൺസ്, അജപാക് ചെയർമാൻ രാജീവ് നടുവിലേമുറി മുൻ പ്രസിഡന്റ് അബ്ദുൽ കരിം, പ്രീത ഹരി, സലീന,ജിജോ കായംകുളം തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു. സനോജ് മുക്കം,കവിത രമേശ്, സജീവ് കുന്നുമ്മൽ, മിനി സെലിൻ, ജയകുമാരി, രാധിക, ജയകൃഷ്ണൻ, ജോമോൻ, ജയകുമാരി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. നൈനാൻ ജോൺ കുവൈറ്റ് പ്രവാസ ജീവിതത്തിൽ കെ.കെ.പി.എയുടെ കൂടെ ഉള്ള ഓർമ്മകൾ പങ്കുവെച്ച് മറുപടി പ്രസംഗം നടത്തി. ട്രഷറർ ബൈജുലാൽ സദസ്സിന് നന്ദി അറിയിച്ചു.