കെ.ജെ പി എസ് സ്നേഹസംഗമം സമാപിച്ചു

0
42

കുവൈറ്റ് സിറ്റി: – കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ” സ്നേഹസംഗമം 2025 ” കബദ് ഫാം ഹൗസിൽ വെച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് അലക്സ് മാത്യൂ ഉത്ഘാടനം നിർവഹിച്ചു. പ്രോഗ്രാം കൺവീനർ രാജു വര്ഗീസ് സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ബിനിൽ ദേവരാജൻ, വനിതാ വേദി ചെയർപേഴ്സൺ രൻജന ബിനിൽ, ഫുഡ്‌ കമ്മിറ്റി കൺവീനർ മാത്യു യോഹന്നാൻ എന്നിവർ സംസാരിച്ചു. ട്രഷറർ തമ്പി ലൂക്കോസ് നന്ദി പറഞ്ഞു. ഷാജി ശാമുവൽ, നൈസാം റൗതർ, വര്ഗീസ് ഐസക്, അജയ് നായർ, വത്സരാജ് സുകുമാരൻ, ബൈജു മിഥുനം, റെജി മത്തായി, , അനിൽ കുമാർ, പ്രമീൾ പ്രഭാകരൻ, അനി ബാബു, ജസ്റ്റിൻ സ്റ്റീഫൻ, സലിൽ വർമ്മ, സജികുമാർ പിള്ള, , റെജി അച്ചൻ കുഞ്ഞു, ശശി കുമാർ കർത്ത, മിനി വര്ഗീസ്, ഗിരിജ അജയ്, ഷബ്‌ന അൽ ആമീൻ, ലിറ്റി അനി, രഹന നൈസാം, അനിശ്രീ, എന്നിവർ നേതൃത്വം നൽകി.