കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചു. ടാലന്റ് ടെസ്റ്റിൽ അഹമ്മദി ചർച്ച് ഗോഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 30 സഭകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 500ൽ പരം മത്സരാർത്ഥികൾ പങ്കെടുത്ത ടാലന്റ് ടെസ്റ്റിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സെൻറ് പീറ്റേഴ്സ് സി.എസ്.ഐ ചർച്ചും , സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ചും കരസ്ഥമാക്കി. നാഷണൽ ഇവാൻജലിക്കൽ കോമ്പൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിൽ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്റ്റിക് സൂപ്രണ്ട് റവ . ടി.ജെ . സാമുവേൽ ഉദ്ഘടാനം ചെയ്തു . പ്രതിഭ സംഗമം എന്ന പ്രത്യേക പ്രസിദ്ധികരണം കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പ്രകാശനം ചെയ്തു . 15 വ്യത്യസ്ത വേദികളിലായി 20 പരം മത്സരങ്ങൾ നടന്നു ആയിരത്തിൽപരം കാണികൾ മത്സരങ്ങളിൽ ഉടനീളം പങ്കെടുത്തു. കെ ടി എം സി സി പ്രസിഡൻറ് വിനോദ് കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം പ്രേംകുമാർ സമ്മാനദാനവും ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. അജോഷ് മാത്യു കൺവീനറായും ഷിബു വി. സാം കോർഡിനേറ്ററായും നൂറിൽപരം കമ്മിറ്റി അംഗങ്ങൾ ടാലെന്റ് ടെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു.