കെ.ടി.എം.സി.സി വാർഷിക കൺവൻഷൻ -2024 ഫ്ലയർ പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ വാർഷിക കൺവൻഷൻ ഒക്ടോബർ 2, 3, 4, (ബുധൻ – വെള്ളി) വൈകിട്ട് 7 .00 മുതൽ 9.00 വരെ നാഷണൽ ഇവാഞ്ചലിക്കൽ (എൻ.ഈ.സി.കെ ) പള്ളിയിലും പാരിഷ് ഹാളിലും വെച്ച് നടത്തപ്പെടുന്നു.വേദ പണ്ഡിതനായ ഇവാ. സാം മല്ലപ്പള്ളി ദൈവവചനം പ്രഘോഷിക്കും.ക്രിസ്ത്യൻ സംഗീത ലോകത്തെ അനുഗ്രഹിക്കപ്പെട്ട ഗായകൻ Dr. ബ്ലെസ്സൺ മേമന ഗാനങ്ങൾ ആലപിക്കുന്നു .കെ . ടി .എം. സി . സി ഗായകസംഘം ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ സ്ഥാപിതമായിട്ടു 72 വർഷങ്ങൾ പിന്നിടുകയാണ്. ഉപജീവനാർത്ഥം കടൽ കടന്നു കുവൈറ്റിൽ എത്തിയ ക്രൈസ്തവ മലയാളികളുടെ കൂടിവരവുകൾക്കും സംഗമങ്ങൾക്കും ഏകോപനം ഏകി, വേദികൾ ഒരുക്കി, പിന്തുണയുമായി കുവൈറ്റ് മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ . ടി .എം. സി . സി) നിലകൊള്ളുന്നത് കുവൈറ്റിലെ ക്രൈസ്തവ മലയാളികൾക്കു വിസ്മരിക്കാവതല്ല. മാർത്തോമ്മ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് എന്നീ സഭാവിഭാഗങ്ങളിൽ നിന്നായി 28 ൽ പരം സഭകളെ കെ.റ്റി.എം സി സി പ്രതിനിധാനം ചെയ്യുന്നു.നൂറു രാജ്യങ്ങളിൽ നിന്നായി 85 ൽ പരം സഭകൾ ആരാധിക്കുന്ന നാഷണൽ ഇവാഞ്ചലിക്കൽ (എൻ.ഈ.സി.കെ) യുടെ ഭരണ ചുമതല നിർവ്വഹിക്കുന്നത് കെ.ടി.എം.സി.സി ആണ് . കൺവെൻഷന്റെ പ്രവർത്തങ്ങൾക്കായി റോയി കെ. യോഹന്നാൻ (എൻ.ഈ.സി.കെ സെക്രട്ടറി )വിനോദ് കുരിയൻ (പ്രസിഡന്റ്), ഷിജോ തോമസ് (സെക്രട്ടറി), ജീസ് ജോർജ് (ട്രഷറാർ,) സജു വാഴയിൽ തോമസ് എന്നിവരുടെ എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടക്കുന്നു.