കുവൈറ്റ് : കോഴിക്കോട് ജില്ലാ എൻ.ആർ.ഐ. അസോസിയേഷൻ വുമൺസ് ഫോറം
സ്ത്രീകൾക്കും കൗമാരക്കാരികൾക്കുമായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
ഏപ്രിൽ 11 ന്ഫർവാനിയ മെട്രോ മെഡിക്കൽ കെയർ ഹാളിൽ വച്ചു നടന്ന ബോധവത്കരണ ക്‌ളാസിൽ
ഗൈനക്കോളജി വിഭാഗം ഡോക്ടർ രൂപ മോസസ് ഉത്ഘാടനം നിർവഹിക്കുകയും ഗർഭാശയ സംബന്ധമായ രോഗങ്ങങ്ങൾ എന്ന വിഷയത്തിൽ ക്ലാസും സ്ത്രൈണരോഗ സംബനധിയായ സംശയങ്ങൾക്ക് മറുപടിയും നൽകി. വുമൺസ് ഫോറം പ്രസിഡന്റ് ലീന റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ആഷിക്ക ഫിറോസ് സ്വാഗതവും ട്രഷറർ സജിത നസിർ നന്ദിയും അറിയിച്ചു.
ഉത്ഘാടന സമ്മേളനത്തിൽ കെ.ഡി.എൻ.എ പ്രസിഡന്റ് ഇല്ല്യാസ് തോട്ടത്തിൽ ആശംസകൾ നേർന്നു സംസാരിക്കുകയും കെ.ഡി.എൻ.എ ആക്ടിങ് ജനറൽ സെക്രട്ടറി ഷിജിത് കുമാർ ചിറക്കൽ, കെ.ഡി.എൻ.എ ട്രഷറർ സന്തോഷ് പുനത്തിൽ തുടങ്ങിയവർ പങ്കെടുത്തു. സ്ത്രീകളുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്ലാസ്സിൽ കെ.ഡി.എൻ.എ യുടെ ഉപഹാരം ഡോക്ടർ രൂപ മോസസ് വുമൺസ് ഫോറം പ്രസിഡന്റ് ലീന റഹ്മാനിൽ നിന്ന് ഏറ്റുവാങ്ങി.
ഷാഹിന സുബൈർ, രജിത തുളസീധരൻ, റാഫിയാ അനസ്, ജയലളിത കൃഷ്ണൻ ,സന്ധ്യ ഷിജിത്, ഇന്ദിര കരുണാകരൻ, ആൻഷീറ സുൾഫിക്കർ, റമിഷ ജമാൽ, സുഷമ ദിനേശ്, പ്രേമ വിജയൻ തുടങ്ങി നിരവധി വുമൺസ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.