കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (കെ.റ്റി.എം.സി.സി) യുടെ ആഭിമുഖ്യത്തില്‍ ക്രമീകരിച്ച ക്ലര്‍ജി ദിനത്തിലാണ് 60 വ്യത്യസ്ഥ ക്രൈസ്തവ സഭാ ശുശ്രൂകൻമാരെ ആദരിച്ചു. കുവൈറ്റ് ചരിത്രത്തില്‍ ആദ്യമായി സഭാവിഭാഗ വ്യത്യാസമെന്യെ ക്രൈസ്തവ സഭാശുശ്രൂഷകരെ ആദരിച്ചു. ക്ലര്‍ജി ദിനാചരണത്തിന്റെ ഭാഗമായാണ് വൈദികര്‍, പാസ്റ്റര്‍മാര്‍, മൂപ്പന്മാര്‍ അടക്കമുള്ള ക്രിസ്തീയ ശുശ്രൂഷകരെ ആദരിച്ചത്. കെ.റ്റി.എം.സി. സി പ്രസിഡന്‌റ് വിനോദ് കുര്യന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ഷിജോ പുല്ലമ്പള്ളി സ്വാഗതം അറിയിച്ചു. വിശ്വാസ സമൂഹത്തെ പ്രതിനിധീകരിച്ചുകൊണ്ട് എന്‍.ഇ.സി.കെ .സെക്രട്ടറി റോയി കെ യോഹന്നാന്‍ പ്രസംഗിച്ചു. നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലും അഹമദി സെന്റ് പോള്‍സിലും ഉള്‍പ്പെട്ട മലയാളി ക്രൈസ്തവ സഭകളുടെ ശുശ്രൂഷകരാണ് ആദരിക്കപ്പെട്ടത്.
നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെയര്‍മാനും കുവൈറ്റ് സ്വദേശിയുമായ റവ. ഇമ്മാനുവല്‍ ബെന്യാമിന്‍ ഗെരീബിന്റെ 25 വര്‍ഷത്തെ ഇടയ ശുശ്രൂഷാ സേവനങ്ങളെ പരിഗണിച്ച് പ്രത്യേക ആദരവ് നല്‍കി. ചടങ്ങില്‍ അദേഹത്തിന്റെ സേവനങ്ങളെ ആധാരമാക്കി ഹാര്‍വെസ്റ്റ് ടി.വി തയാറാക്കിയ ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു.
അഹമ്മദി സെൻ്റ പോൾസ് ചാപ്ളിൻ റവ.മൈക്കിൾ മബോണ , ഇംഗ്ലീഷ് ലാംഗ്വേജ് കോൺഗ്രിഗേഷൻ സീനിയർ പാസ്റ്റർ. ജറാൾഡ് ഗോൽബിക്ക് , അറബിക് ലാംഗ്വേജ് കോൺഗ്രിഗേഷൻ എൽഡർ ഡോ. വഫീക്ക് കാരം തുടങ്ങിയവർക്കും പുരസ്കാരങ്ങൾ നൽകി. ഓർത്തഡോക്സ് സഭാ കൗൺസിലർ ഷാജി ഇലഞ്ഞിക്കലിന് പുരസ്‌കാരം നല്‍കി ആദരിച്ചു. ആദരവിന് ശുശ്രൂഷകരുടെ പ്രതിനിധികള്‍ നന്ദി രേഖപ്പെടുത്തി. കെ.റ്റി.എം.സി.സി ക്വയര്‍ ഗാനങ്ങള്‍ ആലപിച്ചു. ഹാര്‍വെസ്റ്റ് ടി.വി തത്സമയ സംപ്രേക്ഷണം നടത്തി. ട്രഷറര്‍ ജീസ് ജോര്‍ജ് ചെറിയാൻ , കൺവീനർ സജു വാഴയില്‍, തോമസ്, അജു ഏബ്രഹാം, ജിനോ അരീക്കല്‍, ഷിബു വി. സാം, ജെറാള്‍ഡ് ജോസഫ്, അജോഷ് മാത്യു, റെജു വെട്ടിയാർ തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.