കേഫാക് സോക്കര്‍ ലീഗ് : ചാമ്പ്യൻസ് എഫ് സി യും, സോക്കർ കേരളയും കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടും 

0
22
മിശ്രിഫ് : കെഫാക് സോക്കർ ലീഗ് ചാമ്പ്യൻസ് എഫ് സി യും, സോക്കർ കേരളയും ഫൈനലിൽ പ്രവേശിച്ചു, ആവേശം നിറഞ്ഞ സെമിഫൈനലിൽ അബിൽ നേടിയ ഒരു ഗോളിന് മലപ്പുറം ബ്രദേഴ്സിനെ പരാജയപ്പെടുത്തി കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ചാമ്പ്യൻസ് എഫ് സി ഫൈനലിലിൽ പ്രവേശിച്ചു, തുടർച്ചയായി മൂന്നാം തവണയാണ് ചാമ്പ്യൻസ് എഫ് സി സോക്കർ ലീഗ് ഫൈനലിൽ പ്രവേശിക്കുന്നത് തുടർച്ചയായ രണ്ടാം കിരീടമാണ് ലക്‌ഷ്യം. കളിയിലെ കേമനായി ചാമ്പ്യൻസ് എഫ് സിയുടെ പ്രതിരോധ താരം ജിതേഷിനെ തിരഞ്ഞെടുത്തു. രണ്ടാം സെമിഫൈനലിൽ ഷഫീക് നേടിയ ഒരു ഗോളിന് സി.ഫ്.സി സാൽമിയയെ തോൽപ്പിച്ച് സോക്കർ കേരളാ ഫൈനലിൽ പ്രവേശിച്ചു . അഞ്ചാം തവണയാണ് സോക്കർ കേരളാ ഫൈനലിൽ പ്രവേശിക്കുന്നത്. കെഫാക് സോക്കർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻമാരായ ടീം നാലാമത്തെ കിരീടമാണ് ലക്‌ഷ്യം കളിയിലെ കേമനായി സോക്കർ കേരളാ യുടെ മുൻനിര താരം വസീമിനെ തിരഞ്ഞെടുത്തു . കെഫാക് മാസ്റ്റേഴ്സ് ലീഗ് സെമിഫൈനലിൽ സാജൻ നേടിയ ഒരു ഗോളിന് മലപ്പുറം ബ്രദർസിനെ തോൽപ്പിച്ച് സ്പാർക്സ് എഫ് സി ഫൈനലിടം നേടി കളിയിലെ കേമനായി സ്പാർക്സ് എഫ് സി യുടെ മൻസൂറിനെ തിരഞ്ഞെടുത്തു. ആവേശം നിറഞ്ഞ രണ്ടാം സെമിഫൈനലിൽ ഗോൾ രഹിത സമനിലയിലായ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലൂടെ സിൽവേർസ്റ്റാർ എഫ് സി യെ തോൽപ്പിച്ച് യങ് ഷൂട്ടേർസ് ഫൈനലിൽ കടന്നു. കളിയിലെ കേമനായി യങ് ഷൂട്ടേർസ് ഗോൾ കീപ്പർ ജാഫറിനെ തിരഞ്ഞെടുത്തു . വെള്ളിയാഴ്ച വൈകുന്നേരം നാലു മണിമുതൽ മിശ്രിഫിലെ യൂത്ത് പബ്ലിക് സ്റ്റേഡിയത്തിൽ ലൂസേഴ്‌സ് ഫൈനലുകളും ശേഷം മെഗാ ഫൈനലുല്‍ നടക്കും.  ഫൈനലുകൾക്കുള്ള ഒരുക്കങ്ങെളെല്ലാം പൂർത്തിയായതായും കെഫാക് ഭാരാവാഹികൾ അറിയിച്ചു