കേരളത്തിൽ ആർ.എസ്.എസ്. അജണ്ട നടപ്പാക്കുകയാണ് സി.പി.എം-കുവൈത്ത് കെ.എം.സി.സി.:   

0
11
കുവൈത്ത് സിറ്റി:
വയനാട് എം.പിയും ദേശീയ തലത്തിൽ ബി.ജെ.പി. വിരുദ്ധ ചേരിയുടെ മുന്നണിപ്പോരാളിയുമായ ശ്രീ. രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് ആക്രമിച്ച എസ് എഫ് ഐ നടപടി അത്യധികം പ്രതിഷേധാർഹവും നീചവുമാണെന്ന് കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു.
മതേതര ഇന്ത്യയെ തിരികെ കൊണ്ടുവരാൻ കഠിനാധ്വാനം ചെയ്യുന്ന രാഹുലിനെ സംഘപരിവാരം അധികാരത്തിന്റെ മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുമ്പോൾ അതിന് പ്രോത്സാഹനം ചെയ്യുന്ന പണിയാണ് സി.പി.എം ഏറ്റെടുത്തിരിക്കുന്നത്.
വിദ്യാഭ്യാസ മേഖലയിൽ കാണാനില്ലാത്ത എസ്.എഫ്.ഐ. ഇപ്പോൾ ഇത്തരം ഒരു സമരവുമായി വന്നത് ആസൂത്രിതമായിത്തന്നെയാണെന്നും അതിനെ ശക്തമായി അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നതായി കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി ആക്ടിംഗ് പ്രസിഡൻ്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്ര ട്രഷറർ എം.ആർ. നാസർ എന്നിവർ സംയുക്ത വാർത്താ കുറിപ്പിൽ അറിയിച്ചു.