കേരളത്തിൽ കോർപ്പറേറ്റ് ഭരണത്തിനു വഴിവച്ച കിഴക്കമ്പലം ട്വൻറി 20

0
22

2015 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ ചാരിറ്റി സംഘടനയുടെ ലേബലില്‍ മത്സരിച്ച് അധികാരത്തിലെത്തിയ ട്വന്റി 20 എന്ന ഗ്രൂപ്പാണ് പഞ്ചായത്തില്‍ മറ്റുപ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായ ചില ഭരണരീതികള്‍ നടപ്പിലാക്കിയത്. കിഴക്കമ്പലം പഞ്ചായത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കിറ്റക്‌സ് എന്ന വ്യവസായ ഗ്രൂപ്പാണ് ട്വന്റി 20 ക്ക് രൂപം നല്‍കിയത്.
ഒരു പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ മെമ്പര്‍മാര്‍ക്കും പ്രതിമാസം പതിനയ്യായിരം രൂപ ശമ്പളം, പഞ്ചായത്ത് പ്രസിഡന്റിന് ഇരുപത്തയ്യായിരം, വൈസ് പ്രസിഡന്റിന് ഇരുപതിനായിരം കൂടാതെ മറ്റ് അലവന്‍സുകളും, മുഴുവന്‍ വാര്‍ഡുകളിലും പഞ്ചായത്ത് മെമ്പര്‍മാര്‍ക്കു പുറമെ കാര്യങ്ങള്‍ പഠിക്കാന്‍ പ്രത്യേകം നിയമിച്ച എം.എസ്.ഡബ്ല്യു വര്‍ക്കര്‍മാര്‍.

കേരളത്തിലെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കേട്ടുകേള്‍വി ഇല്ലാത്ത രീതികളിലൂടെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷകാലത്തോളം എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തില്‍ ഭരണം നടക്കുന്നത്. കിഴക്കമ്പലവുയി ബന്ധപ്പെട്ട വസ്തുതകളുടെ വിശകലനം അനിവാര്യമാണ്

ലേഖകൻ – ഗോപകുമാർ മുകുന്ദൻ,

എറണാകുളത്തെ കിഴക്കമ്പലം മുതലാളി പറഞ്ഞത് പോലെ 13 കോടി രൂപ പഞ്ചായത്തിന് മിച്ചമുണ്ടോ ?

കേട്ടപ്പോൾ ഒന്ന് അമ്പരന്നു.
പഞ്ചായത്തിന് ലഭിക്കുന്ന സർക്കാർ ധന പിൻതുണയുടെ പണം ട്രഷറിയിൽ നിന്നാണ് മാറിയെടുക്കേണ്ടത്.
അത് യഥാർത്ഥ ചെലവുകൾക്കൊത്തേ കിട്ടു.
അതായത് , പൗരന്മാർക്ക് സബ്സിഡി നൽകുന്നു എന്നിരിക്കട്ടെ . എന്തിനാണോ സബ്സിഡി നൽകുന്നത് ആ പ്രവൃത്തി അല്ലെങ്കിൽ പർച്ചേസ് യഥാർത്ഥത്തിൽ നടന്നതിന്റെ അടിസ്ഥാനത്തിൽ ബില്ലുകൾ സഹിതം ക്ലയിം സമർപ്പിച്ചാലേ പണം കിട്ടു. അതും ഗുണഭോക്താക്കൾക്ക് നേരിട്ട് പണം കൈമാറാനേ കഴിയു . Direct Beneficiary Transfer.മരാമത്തു പ്രവൃത്തികളാണെങ്കിൽ പ്രവൃത്തി പൂർത്തിയാക്കിയ സാക്ഷ്യങ്ങൾ സഹിതം ബില്ല് സമർപ്പിക്കണം. അപ്പോൾ പണി ചെയ്തവർക്ക് നേരിട്ട് പണം കിട്ടും. അതായത് , മരാമത്ത് പണി ചെയ്തയാൾക്, സാധനങ്ങളോ സേവനങ്ങളോ സപ്ലൈ ചെയ്തവർക്, ഗുണഭോക്താക്കൾക്ക് നേരിട്ട്, ഇങ്ങനെ മാത്രമേ പഞ്ചായത്തിന് വികസന ഫണ്ടുകൾ ചെലവു ചെയ്യാനാകു.

ഒരു വർഷം അനുവദിക്കപ്പെടുന്ന ഫണ്ടുകൾ ഇങ്ങനെ വിനിയോഗിക്കപ്പെടാത്തത് പോകും. വരും വർഷം ഇതും കൂട്ടി ചെലവ് ചെയ്തോളു എന്ന് സർക്കാർ പറഞാൽ വരും വർഷം അത് ഇതേ രീതിയിൽ ചെലവു ചെയ്യാം. അത് മിച്ചമല്ല. കെടു കാര്യസ്ഥത കൊണ്ട് തൻ വർഷം ചെലവഴിക്കാൻ പറ്റാത്ത പണം എന്നാണ് അർത്ഥം.

– അപ്പോ 20 – 20 പറഞ്ഞ 13 കോടി ഇതാവില്ല. പിന്നെ വേറെ ഏത് ?

– ശരിയ്ക്കും അത് ബാങ്ക് Deposit ആയി ഉണ്ടത്രേ!
ഏതാണ് ആ പണം?

പഞ്ചായത്തിന്റെ തനത് നികുതി വരുമാനമുണ്ട്.
അത് പഞ്ചായത്തിന് സ്വാതന്ത്ര്യമുള്ള പണമാണ്.

പല വിധത്തിൽ പഞ്ചായത്തിന് കിട്ടുന്ന ധനസഹായങ്ങളുടെ കൂടെ പഞ്ചായത്തിന്റെ ഈ തനതു നികുതി വരുമാനവും ചേർത്ത് വികസന പദ്ധതികൾ രൂപപ്പെടുത്തി DPC യ്ക്ക് സമർപ്പിച്ച് അംഗീകാരം വാങ്ങി നടപ്പാക്കുകയാണ് പഞ്ചായത്തുകൾ ചെയ്യുന്നത്.

ഈ പദ്ധതികൾ നടന്നില്ലെങ്കിൽ സർക്കാർ വിഹിതം കിട്ടില്ല. പഞ്ചായത്തിന്റെ തനതു ഫണ്ടോ ? അത് കയ്യിലിരിക്കും. മിച്ചമാകും.

പ്ളാൻ ചെയ്ത പദ്ധതികൾ നടക്കില്ല എന്നു മാത്രം.

കിഴക്കമ്പലത്ത് 2019 – 20 ൽ 146 പദ്ധതികൾക്കായി ഇങ്ങനെ എല്ലാ ഫണ്ടും കൂട്ടി ചേർത്ത് 19.17 കോടി രൂപയുടെ പരിപാടികൾക്കാണ് അംഗീകാരം കിട്ടിയത്.

ചെലവിട്ടത് 3.88 കോടി . അതായത് 20.3 ശതമാനം .

ഇതിൽ 9.9 കോടി രൂപ തനത് ഫണ്ടായിരുന്നു. അതിൽ നിന്ന് ചെലവിട്ടത് 7.55 ശതമാനമാണ്.

നിശ്ചിത പദ്ധതികൾ നടപ്പാക്കാതെ തനത് ഫണ്ട് Deposit ആക്കി മാറ്റുകയാണ് ചെയ്യുന്നത്.

മൊതലാളിയുടെ പണം ഇല്ലാതെ തന്നെ കിഴക്കമ്പലത്ത് പൊതുപ്പണം ഉണ്ട് . അതു ചെലവാക്കാതെ തന്റെ Benevolence വിതരണം ചെയ്ത് മേനി നടിക്കുന്ന കബ ളിപ്പിക്കലാണ് നടക്കുന്നത്.

Civic Administration നെ തകർത് Corporate Benevelonce നെ പകരം വെച്ച് legitimise ചെയ്യുന്ന അപകടകരമായ രീതിയാണ് 20-20