തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഒരാഴ്ച കൂടി നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ടും പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.