കേരള പ്രസ്‌ക്ലബ് കുവൈത്ത് ഓണാഘോഷം സംഘടിപ്പിച്ചു

0
32

കുവൈത്ത് സിറ്റി: മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ കേരള പ്രസ്‌ക്ലബ് കുവൈത്ത് ഓണാഘോഷം സംഘടിപ്പിച്ചു. ഫർവാനിയ ഷെഫ് നൗഷാദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് സുജിത് സുരേശൻ അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി സലിം കോട്ടയിൽ ആമുഖപ്രസംഗം നടത്തി. മുതിർന്ന അംഗം കൃഷ്ണൻ കടലുണ്ടി ഓണസന്ദേശം നൽകി. മുൻ ഭാരവാഹികളായ ടി.വി. ഹിക്മത്ത്, മുനീർ അഹമ്മദ്, അനിൽ നമ്പ്യാർ, സത്താർ കുന്നിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. എ. അസ്ലം , അബ്ദുൽ റസാഖ് കുമാരനല്ലൂർ , ഷാജഹാൻ , രഘു പേരാമ്പ്ര, അസീസ് തിക്കോടി, നിജാസ് കാസിം, തുടങ്ങിയവർ സംബന്ധിച്ചു. റാഫി കാലിക്കറ്റിൻ്റെ പാട്ടുകളും ഓണക്കളികളും പരിപാടിക്ക് മാറ്റുകൂട്ടി.