കൊച്ചിയില്‍ കൊല്ലപ്പെട്ട കുഞ്ഞിന്‍റെ അച്ഛനെ ഇന്നു ചോദ്യം ചെയ്യും

0
28

അമ്മയുടെ ക്രൂര മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മൂന്ന് വയസുകാരന്‍റെ പിതാവിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. കുട്ടിയുടെ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തിരുന്നു. മൃതദേഹം കാണാന്‍ അമ്മയ്ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. അതേസമയം കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം കുട്ടി മരിച്ചതിന് പിന്നാലെയാണ് ഝാര്‍ഖണ്ഡ് സ്വദേശിയായ അമ്മയ്ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ കോടതി റിമാന്‍റ് ചെയ്തിരുന്നു. കുറ്റം ചെയ്തതായി സമ്മതിച്ച ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മൂന്ന് വയസുകാരന്‍റെ മരണം സംഭവിച്ചത്. വലതുമസ്തിഷ്കത്തിനേറ്റ ഗുരുതര പരിക്കാണ് മരണത്തിന് ഇടയാക്കിയത് .