കൊച്ചി കൂട്ടബലാത്സംഗം: ഇരയും പ്രതികളും സുഹൃത്തുക്കളെന്ന് സൂചന

0
24

കൊച്ചിയില്‍ ഓടുന്ന കാറിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായ  പെൺകുട്ടിയും പ്രതികളും സുഹൃത്തുക്കളെന്ന് സൂചന. രാജസ്ഥാന്‍ സ്വദേശിയായ യുവതിയും കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളുമാണ് കൊച്ചി സൗത്ത് പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. കേസില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

രാജസ്ഥാന്‍ സ്വദേശിയായ യുവതി ഡിംപിള്‍ ലാമ്പ, കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിതിന്‍, വിവേക്, സുദീപ് എന്നിവരാണ് പ്രതികള്‍. ഇരയായ യുവതിയുടെ കൂടെയുണ്ടായിരുന്ന രാജസ്ഥാന്‍ സ്വദേശിനി വാഹനത്തില്‍ കയറാതെ മനപൂര്‍വ്വം ഒഴിഞ്ഞ് മാറിയതെന്ന് പൊലീസ്. ഇവരെ കണ്ടെത്തി അന്വേഷണം നടത്തിയപ്പോളാണ് യുവാക്കളെക്കുറിച്ചുളള വിവരം പൊലീസിന് ലഭിച്ചത്.

പ്രതികളെക്കുറിച്ചുളള അന്വേഷണത്തില്‍ ഇവര്‍ ബാറില്‍ നല്‍കിയ വിലാസം തെറ്റാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കള്‍കൂടി സൗത്ത് പൊലീസിന്റെ കസ്റ്റഡിയിലായത്.

19 വയസ്സുകാരിയായ യുവതിയെയാണ് പീഡനത്തിനിരയാക്കിയത്. വ്യാഴാവ്ച രാത്രി പത്തരയോടെയാണ് സംഭവം നടക്കുന്നത്. ബലാത്സംഗം ചെയ്തതിന് ശേഷം മോഡലിനെ കാക്കനാട്ടുള്ള താമസസ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. ഇവരുടെ സുഹൃത്താണ് സംഭവം പൊലീസില്‍ അറിയിച്ചത്