കൊറേണ ഭീതിക്കിടെ കുവൈറ്റിൽ നേരിയ ഭൂചലനം

0
20

കുവൈറ്റിൽ: കൊറോണ ഭീതിക്കിടെ ആശങ്ക പടർത്തി കുവൈറ്റിൽ നേരിയ ഭൂചലനം. അൽഅദ്ബേലി മേഖലയുടെ വടക്കൻ ഭാഗങ്ങളിലാണ് അർദ്ധ രാത്രിയോടെ റിക്ടർ സ്കെയിലിൽ 3.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

ഭൂമിക്കടിയിൽ അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായതെങ്കിലും അതിന്റെ പ്രഭവം നേരിയ തോതിൽ പുറത്തും അനുഭവപ്പെട്ടിരുന്നു എന്നാണ് കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്‍റിഫിക് റിസർച്ചിന് കീഴിലുള്ള നാഷണൽ സീസ്മോളജിക്കൽ നെറ്റ് വർക്ക് അധികൃതർ അറിയിച്ചത്.