കൊറോണയിലും കുറ്റകൃത്യങ്ങൾക്ക് യാതൊരു കുറവുമില്ല

കുവൈത്ത് സിറ്റി: കൊറോണ വ്യാപനത്തിനിടയിലും കവർച്ചയുൾപ്പടെ ഉള്ള കുറ്റകൃത്യങ്ങൾക്ക് രാജ്യത്ത് യാതൊരു കുറവുമില്ല. ഈ വർഷം 200 ഓളം കേസുകൾ റിപ്പോർട്ട് ചെയ്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ചിലയിടങ്ങളിൽ കുറ്റവാളികൾ പോലീസുകാരായി ആൾമാറാട്ടം നടത്തി പിടിച്ചുപറി നടത്തുന്നതായും പരാതിയുണ്ട്. വഴിയാത്രക്കാരെ തടഞ്ഞു നിർത്തിയും പലരും തനിച്ചുതാമസിക്കുന്ന വീടുകളി അതിക്രമിച്ചുകയറിയുമാണ് പോലീസ് എന്ന വ്യാജേന മോഷണം.
അറസ്റ്റിലായ കുറ്റവാളികളിൽ ഭൂരിഭാഗവും തൊഴിലില്ലാത്തവരും, ലഹരി വസ്തുക്കൾക്ക് അടിമകളായവരുമാണ്. തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പണം എടുക്കുന്നതിനായണ് ഇത്തരക്കാർ സാധാരണയായി കവർച്ചകളിൽ ഏർപ്പെടുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥിര വരുമാനമില്ലാത്തവരും, താമസ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന ചില പ്രവാസി തൊഴിലാളികളും കുറ്റകൃത്യങ്ങളിലേക്ക് കടക്കുന്നതായും റിപ്പോർട്ട് ഉണ്ട്. കൂടാതെ, വാഹന മോഷണ കേസുകളിൽ വൻവർദ്ധനവ് ഉള്ളതായി അൽ-ഖബാസ് ദിനംപ്രതി റിപ്പോർട്ട് ചെയ്തു.
മോഷ്ടിച്ച കാറുകൾ കച്ചവടം നടത്തുന്ന പ്രൊഫഷണൽ സംഘങ്ങളാണ് ചില മോഷ്ടാക്കൾ, മോഷ്ടിച്ചവ സ്പെയർ പാർട്സ്, സ്ക്രാപ്പ് എന്നീ ചില്ലറ വിൽപ്പനയ്ക്കാണ് ഉപയോഗിക്കുന്നത്.
കവർച്ച കുറ്റകൃത്യങ്ങളുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് താരതമ്യേന അൽപം കുറഞ്ഞുവെങ്കിലും, കൊറോണ വൈറസ് പകർച്ചവ്യാധിയുടെ വ്യാപനം മൂലമുണ്ടായ ലോക്ക് ഡൗണും കർഫ്യൂവും ഒന്നും കവർച്ചകളുടെ തോത് കുറച്ചില്ല.