കുവൈറ്റ്: കോവിഡ്-19 കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ ഇറാനിൽ നിന്നും ഇറാനിലേക്കുമുള്ള വിമാന സർവീസ് നിർത്തിവച്ച് കുവൈറ്റ്. ആരോഗ്യമന്ത്രാലയത്തിൽ നിന്നുള്ള നിർദേശ പ്രകാരമാണ് വിലക്ക്. കടൽ മാർഗമുള്ള യാത്രയും നിരോധിച്ചിട്ടുണ്ട്.
വിസയുണ്ടെങ്കിൽ പോലും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇറാൻ സന്ദർശിച്ച പ്രവാസികൾ കുവൈറ്റിൽ പ്രവേശിക്കരുതെന്നും കുവൈറ്റ് സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഈ കാലയളവിൽ ഇറാൻ സന്ദർശിച്ചവർ രാജ്യത്തുണ്ടെങ്കില്‍ അവരെ പ്രത്യേക ആരോഗ്യ സംവിധാനങ്ങളോടെ ക്വാറന്റൈൻ ചെയ്ത് നിരീക്ഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇറാനിലെ ടെഹ്റാൻ, ഖ്വാം ഉൾപ്പെടെയുള്ള മേഖലകളിലായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ നാല് മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.