കുവൈറ്റ്: ആശങ്ക പടർത്തി കോവിഡ് 19 കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിച്ച് കുവൈറ്റ്. പ്രതിരോധ മുൻകരുതൽ എന്ന നിലയ്ക്ക് ഓഫീസുകളിലെ ഫിംഗർ പ്രിന്റ് സംവിധാനം ഉപയോഗപ്പെടുത്തിയുള്ള ഹാജർ സംവിധാനം താത്ക്കാലികമായി റദ്ദു ചെയ്തിട്ടുണ്ട്. എല്ലാ സർക്കാർ ഓഫീസുകൾക്കും ഇത് ബാധകമാണ്.
പുതിയ തീരുമാനം മാർച്ച് ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നറിയിച്ചു കൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയതായി സർക്കാർ വക്താവ് താരിഖ് അൽ മുസ്സറാം അറിയിച്ചു.